Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം ; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാവുന്നതാണ്

20 AUGUST 2019 03:48 PM IST
മലയാളി വാര്‍ത്ത

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുര്‍ ഡിവിഷന്‍, മോത്തിബാഗ് വര്‍ക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷമാണു പരിശീലനം.ഓഗസ്റ്റ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഫിറ്റര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, PASAA/COPA, ഇലക്‌ട്രീഷന്‍, സ്റ്റെനോഗ്രഫര്‍(ഇംഗ്ലിഷ്)/സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, പ്ലംബര്‍, പെയിന്റര്‍, വയര്‍മാന്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പവര്‍ മെക്കാനിക്സ്, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഡീസല്‍ മെക്കാനിക്ക്, അപ്ഹോള്‍സ്റ്ററര്‍(ട്രിമ്മര്‍), ബെയറര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയിച്ചിരിക്കണം. 10 +2 രീതി തത്തുല്യം എന്നിവയും വേണം. ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി) അല്ലെങ്കിൽ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി/എസ്‌സിവിടി) ഉണ്ടായിരിക്കണം. പ്രായം 30.07.2019ന് 15-24 വയസ് ആയിരിക്കണം.പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും പത്തും വര്‍ഷം ഇളവു ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. ഓൺണ്‍ലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.secr.indianrailways.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (7 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (16 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends