സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി സെപ്തംബർ 12
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികകളിലെ ജൂനിയർ എൻജിനിയർ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ
പ്രായപരിധി 30/32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ഡിപ്ലോമ, ബിരുദം വേണം.കേരളവും കർണാടകവും ലക്ഷദ്വീപുമുൾപ്പെടുന്നതാണ് ഒരു റീജൺ. ഈ റീജണിൽ ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കവറത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം .അവസാന തീയതി സെപ്തംബർ 12 വൈകിട്ട് അഞ്ച്. വിശദവിവരം : ssc.nic.in എന്ന വെബ്സൈറ്റിൽ.
https://www.facebook.com/Malayalivartha