Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

കായിക താരങ്ങൾക്ക് നേവിയിലെ സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം ഓഗസ്റ്റ് 30 മുൻപ് അപേക്ഷകൾ അയക്കുക

24 AUGUST 2019 01:36 PM IST
മലയാളി വാര്‍ത്ത

നേവിയിലെ സ്പോര്‍ട്സ് ക്വാട്ട പ്രവേശന ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 30. വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡയറക്‌ട് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റസ്ലിങ്, സ്‌ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെന്‍സിങ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിങ് ആന്‍ഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആന്‍ഡ് വിന്‍ഡ് സര്‍ഫിങ് കായിക ഇനങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.പരിശീലനകാലയളവില്‍ 14,600 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 21,700 -43,100 രൂപ നിരക്കില്‍ ശമ്പളം ലഭിക്കും.


ഡയറക്‌ട് എന്‍ട്രി പെറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക

17 വയസ്സിനും 22 വയസ്സിനും ഇടയിൽ ഉള്ളവർ അപേക്ഷിക്കുക. (കോഴ്സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവന്‍ തസ്തികയുടെയും പ്രായം നിര്‍ണയിക്കുന്നത്. 1997 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം). യോഗ്യത: 10+2/അല്ലെങ്കിൽ അതിനു സമാനമായ വിദ്യാഭ്യാസം.
കായികയോഗ്യത: ടീം ഗെയിംസ്: (ജൂനിയര്‍/സീനിയര്‍ തലത്തില്‍ ഇന്റര്‍നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തല മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍യൂണിവേഴ്സിറ്റി തലത്തില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തിരിക്കണം). വ്യക്തിഗത ഇനം: (ദേശീയതലത്തില്‍ -സീനിയര്‍ വിഭാഗത്തില്‍-കുറഞ്ഞത് ആറാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ദേശീയതലത്തില്‍-ജൂനിയര്‍ വിഭാഗത്തില്‍-കുറഞ്ഞത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍യൂണിവേഴ്സിറ്റി തലത്തില്‍ കുറഞ്ഞത് മൂന്നാംസ്ഥാനം)

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്മെന്റ്

പ്രായം: 17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യത: 10+2/തത്തുല്യം. കായികയോഗ്യത: ഇന്റര്‍നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തലത്തിലോ ഇന്റര്‍യൂണിവേഴ്സിറ്റി മത്സങ്ങളില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിക്കുവേണ്ടിയോ പങ്കെടുക്കണം.

മെട്രിക് റിക്രൂട്ട്സ് (MR)

പ്രായം: 17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യത: പത്താംക്ലാസ്/തത്തുല്യം. കായികയോഗ്യത: ഇന്റര്‍നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തലത്തില്‍ പങ്കെടുത്തിരിക്കണം. ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവില്‍ അഞ്ച് സെ.മീ. വികാസശേഷി വേണം. പരന്ന പാദം, കൂട്ടിമുട്ടുന്ന കാല്‍മുട്ട്, വെരിക്കോസ് വെയ്ന്‍ എന്നിവ അയോഗ്യതയാണ്. ശാരീരകമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍.

അപേക്ഷിക്കുന്നവർ www.joinindiannavy.gov .in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷയുടെ മാതൃക ഉള്‍പ്പെടുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. നിര്‍ദേശങ്ങള്‍ക്കനുസൃതമായിവേണം അപേക്ഷ പൂരിപ്പിക്കുവാന്‍. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിക്കണം. അപേക്ഷ പൂരിപ്പിച്ച്‌ പ്രായം, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, 10+2 സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സാധാരണ തപാലില്‍ അയയ്ക്കുക.തിരഞ്ഞെടുപ്പ്: കായികപരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. അപേക്ഷയും മറ്റ് രേഖകളും അയയ്‌ക്കേണ്ട വിലാസം:
THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (6 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (28 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (39 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (1 hour ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

Malayali Vartha Recommends