ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഔഷധിയിൽ നിരവധി ഒഴിവുകൾ; സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം

ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഔഷധിയിലെ വിവിധ തസ്തികകളിലായി 17 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. അപേക്ഷിക്കുന്നവർ സെപ്റ്റംബര്‍ 20 മുൻപ് അപേക്ഷിക്കുക. ബയോളജിസ്റ്റ് തസ്തികയിൽ 1 ഒഴിവുണ്ട്. അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത : എംഎസ്സി ബയോടെക്നോളജി . ഈ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായ പരിധി: 22- 41 വയസ്. 12,000 രൂപയാണ് ശമ്പളം. ബൊട്ടാണിസ്റ്റ് തസ്തികയിൽ 1 ഒഴിവുണ്ട്. അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത : എംഎസ്സി ബോട്ടണി. അപേക്ഷിക്കുന്നവരുടെ പ്രായ പരിധി : 22- 21 വയസ്. 12,000 രൂപയാണ് ശമ്പളം.
ഫാര്‍മസിസ്റ്റ് തസ്തികയിൽ 1 ഒഴിവുണ്ട്. പത്താം ക്ലാസ്/തത്തുല്യം, ഒരു വര്‍ഷത്തെ DAME അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് എന്നിവയാണ് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത. അപേക്ഷിക്കുന്നവരുടെ പ്രായ പരിധി : 20-41 വയസ്. ശമ്പളം : 9,900 രൂപയാണ്. നഴ്സിംഗ് അസിസ്റ്റന്റ് 3 ഒഴിവുകളുണ്ട്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത : പത്താം ക്ലാസ്/ തത്തുല്യം, ഒരു വര്‍ഷത്തെ DAME അംഗീകൃത ആയുര്‍വേദ നഴ്സിംഗ് കോഴ്സ്, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവും ആവശ്യമാണ്.അപേക്ഷകരുടെ പ്രായപരിധി : 20-41 വയസ്. ശമ്ബളം : 9,900 രൂപയാണ് .
മാസിയേഴ്സ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. യോഗ്യത : മാസിയേഴ്സ് ട്രെയിനിംഗില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, DAME കോഴ്സ് പാസായവര്‍ക്കു മുന്‍ഗണനയുണ്ട്. അപേക്ഷകർക്ക് വേണ്ടുന്ന പ്രായം : 18-41 വയസ്,9,900 രൂപയായാണ് ശമ്പളം. റിസപ്ഷനിസ്റ്റ് തസ്തികയിൽ 10 ഒഴിവുകൾ ഉണ്ട്.
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ്, ഹിന്ദിയില്‍ പ്രാവീണ്യം. ബന്ധപ്പെട്ട മേഖലയില്‍ പരിചയം ആവശ്യമാണ്. അപേക്ഷകരുടെ പ്രായം : 20-41 വയസ്. ശമ്ബളം : 9,500 രൂപയാണ്.
സിവില്‍ എഞ്ചിനീയര്‍ 1ഒഴിവുണ്ട്.ബി.ടെക് (സിവില്‍എഞ്ചിനീയറിംഗ്), ഒരു വര്‍ഷത്തെ പ്രവർത്തി
പരിചയം. സിവില്‍എഞ്ചിനീയറിംഗില്‍ ഡിപ്ലോമ , 5വര്‍ഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയം.
അപേക്ഷകരുടെ പ്രായ പരിധി 20-41 . പ്രതിമാസ ശമ്പളം 16500/. ട്രെയിനീ ബൊട്ടാണിസ്റ് 1ഒഴിവുണ്ട്. അപേക്ഷകരുടെ യോഗ്യത ബി.എസ്.സി ബോട്ടണി. അപേക്ഷകരുടെ പ്രായം 20-41. പ്രതിമാസ ശമ്പളം 10500/-.
അപേക്ഷകർക്ക് പ്രായ ഇളവ് അനുവദിക്കുന്നതാണ് അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം വയസിളവു ലഭിക്കും.അപേക്ഷിക്കേണ്ടുന്ന വിധം: ബയോ ഡേറ്റയോടൊപ്പം വയസ്, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്ക്കണം.അപേക്ഷയില്‍ ഫോണ്‍ നമ്ബര്‍ രേഖപ്പെടുത്തണം.വിലാസം: Managing Director, Oushadi, The Phaemaceutical Corporation(Indian Medicines) Kerala Ltd, Kuttanellur, Thrissur-680014.കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക. : www.oushadhi.org
https://www.facebook.com/Malayalivartha