Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ അവസരം ; 10,790– 23,200 രൂപ ശമ്പളം ; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

13 SEPTEMBER 2019 11:04 AM IST
മലയാളി വാര്‍ത്ത

തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ (SILK) വിവിധ തസ്തികകളിൽ 90 ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുകയാണ്. സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടുന്ന തസ്തിക, അപേക്ഷിക്കുന്നവരുടെ യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയുടെ പൂർണമായ വിവരം.

സീനിയർ മാനേജർ-ടെക്നിക്കൽ തസ്‌തികയിലേക്ക് മൂന്നൊഴിവുകൾ ഉണ്ട്. ബിടെക് നേവൽ ആർക്കിടെക്ട്/മെക്കാനിക്കൽ അല്ലെങ്കിൽ ബിടെക് മെക്കാനിക്കൽ, ഫൗൺട്രി/ഫാബ്രിക്കേഷൻ/ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 15 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം ആവശ്യമാണ്. 48 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ശമ്പളം 16650-23200 രൂപ. മാനേജർ-ടെക്നിക്കൽ തസ്‌തികയിൽ ഒരൊഴിവ് ഉണ്ട്. ബിടെക് മെക്കാനിക്കൽ, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 45 വയസ് വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ശമ്പളം 13610-20700 രൂപ.

മാനേജർ- എച്ച്ആർഡി ഒരൊഴിവുണ്ട്. എംഎസ്ഡബ്ല്യു (പിഎം ആൻഡ് ഐആർ)/എംബിഎ (എച്ച്ആർ)/എംഎച്ച്ആർഎം, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത . അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 45 വയസ്. ശമ്പളം 13610-20700 രൂപ.മാനേജർ-ഫിനാൻസിൽ ഒരൊഴിവ് ഉണ്ട്. എസിഎ/സിഎംഎ, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 45 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 13610-20700 രൂപ.

ഡപ്യൂട്ടി മാനേജർ- സിവിൽ/ ഇലക്ട്രിക്കൽ/ഇലക്ടോണിക്സ് മൂന്നൊഴിവുകൾ ഉണ്ട്. ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ഇലക്ടോണിക്സ്, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം യോഗ്യതയായി കണക്കാക്കും .അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 45 വയസ്. ശമ്പളം 11910-19350 രൂപ.അസിസ്റ്റന്റ് മാനേജർ-ഫിനാൻസിൽ ഒരൊഴിവ്. എംകോം/എംബിഎ ഫിനാൻസ്/സിഎംഎ, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 42 വയസ്. ശമ്പളം 10790-18000 രൂപ.

അസിസ്റ്റന്റ് മാനേജർ- എച്ച്ആർഡിയിൽ ഒരൊഴിവ് ഉണ്ട് എംബിഎ (എച്ച്ആർ)/എംഎസ്ഡബ്ല്യു (പിഎം ആൻഡ് ഐആർ)/എംഎച്ച്ആർഎം, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 42 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10790-18000 രൂപ.അസിസ്റ്റന്റ് മാനേജർ-ടെക്നിക്കൽ അഞ്ചൊഴിവുകൾ ഉണ്ട്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/മെറ്റലർജിയിൽ ബിടെക്/ഡിപ്ലോമ, എന്നിവ യോഗ്യത. ബിടെക് യോഗ്യതക്കാർക്ക് എട്ട് വർഷം പ്രവൃത്തിപരിചയം ആവശ്യമാണ്. ഡിപ്ലോമ യോഗ്യതക്കാർക്ക് 12 വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 42 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10790-18000 രൂപ.

എൻജിനീയർ തസ്തികയിൽ അഞ്ചൊഴിവുകൾ. ബിടെക് നേവൽ ആർക്കിടെക്ട് അല്ലെങ്കിൽ മെക്കാനിക്കൽ/സിവിൽ/ഇലക്ട്രോണിക്സിൽ ബിടെക്/ഡിപ്ലോമ, ബിടെക് യോഗ്യതക്കാർക്ക് രണ്ട് വർഷം പ്രവൃത്തിപരിചയവും ഡിപ്ലോമ യോഗ്യതക്കാർക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 38 വയസാണ് ഉയർന്ന പ്രായ പരിധി . ശമ്പളം 9590-14650 രൂപ.സ്കിൽഡ് വർക്മെൻ- ജി7 തസ്തികയിൽ 49 ഒഴിവുകൾ. വെൽഡർ/ഫിറ്റർ/ഇലക്ട്രീഷ്യൻ/മോൾഡർ/കാർപെന്റർ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ/മെഷിനിസ്റ്റ്/ടർണർ/ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ/ഷീറ്റ് മെറ്റൽ വർക്കർ/ഇലക്ട്രോണിക്സിൽ ഐടിഐ/സിവിൽ ട്രേഡിൽ ഐടിഐ/കെജിസിഇ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായ പരിധി 38 വയസ്ശമ്പളം 12625-16400 രൂപ. സ്കിൽഡ് വർക്മെൻ- (ജി7) ഒാഫിസ് അസിസ്റ്റന്റ് അഞ്ചൊഴിവുകൾ ഉണ്ട്. വിഎച്ച്എസ്‌സി/പ്ലസ്ടു, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം യോഗ്യതയായി കണക്കാക്കും. ഉയർന്ന പ്രായപരിധി 38 വയസ്. ശമ്പളം 12625-16400 രൂപ.അൺസ്കിൽഡ് വർക്മെൻ- (ജി8) ഹെൽപ്പർ/അറ്റൻഡർ 15 ഒഴിവുകൾ.യോഗ്യത എട്ടാംക്ലാസ്. ഉയർന്ന പ്രായപരിധി 41 വയസ്സ് . ശമ്പളം 12000-15250 രൂപ.

അപേക്ഷിക്കേണ്ടുന്ന വിധം: വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 25 വരെ ഇമെയിൽ അല്ലെങ്കിൽ /സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കാംവുന്നതാണ്.
വിലാസം: The Managing Director, Steel Industrials Kerala Ltd, Athani P.O., Thrissur-680581, Kerala.
ഇമെയിൽ: silkrecruitment19@gmail.com
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : www.steelindustrials.net

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിലോ​ഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു  (9 minutes ago)

പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...  (23 minutes ago)

ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ...  (29 minutes ago)

രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്...  (55 minutes ago)

സ്വർണവിലയിൽ കുറവ്  (1 hour ago)

മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം മൂലം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരാം  (1 hour ago)

ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം..  (1 hour ago)

24 മണിക്കൂർ സമയം,റിപ്പോർട്ട് മേയറിന്റെ ചേമ്പറിൽ എത്തണം AKG-യിൽ ഓടി കയറി ആര്യ..! ലേഖജിയുടെ ഫയലുകൾ കക്കൂസിൽ  (1 hour ago)

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (1 hour ago)

രണ്ട് കിട്ടിയതും മണി സത്യം അലറി തുടങ്ങി..! മണിക്ക് ഇന്ന് കാളരാത്രി മണി പിഴുതെടുക്കാൻ SIT  (2 hours ago)

സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി  (2 hours ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (2 hours ago)

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (2 hours ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (2 hours ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends