ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് കരാര്‍ നിയമനം: അഭിമുഖം ഈ മാസം 14ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുഖ്യ കാര്യാലയത്തില്‍ നിയമനം. ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്കാണ് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
അപേക്ഷകരുടെ യോഗ്യത എം.എസ്സി, പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്സ്/എം.ടെക് ഇന്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്സ്. അപേക്ഷിക്കുന്നവർ യോഗ്യത, വയസ്സ് പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒപ്പം പകര്‍പ്പുമായി തിരുവനന്തപുരത്ത് അഭിമുഖത്തിന് എത്തുക .14ന് രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. വിലാസം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മുഖ്യ കാര്യാലയം, പ്ലാമൂട്, പട്ടം, പി.ഒ. 695004.
https://www.facebook.com/Malayalivartha