മാലി ആരോഗ്യമന്ത്രാലയത്തിൽ ആംബുലന്‍സ് ഡ്രൈവര്‍മാർക്ക് തൊഴിലവസരം ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12
മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍മാർക്ക് അവസരം. തിരഞ്ഞെടുപ്പിനായി ഒഡെപെക് മുഖേന അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഈ മേഖലയില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 25 വയസ്സ് മുതൽ 40 വയസ്സ് വരെ.
താത്പര്യമുളളവര്‍ അപേക്ഷകർ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളും പാസ്പോര്‍ട്ടിന്റെ പകര്‍പ്പുമായി അപേക്ഷിക്കുക. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ടുന്ന ഇമെയില്‍ വിലാസം admin@odepc.in . കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha