സൗദി അറേബ്യാ, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് . നോർക്ക റൂട്ട്സും ഒഡെപെക്കും അപേക്ഷകൾ ക്ഷണിക്കുന്നു

സൗദി അറേബ്യാ, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് . നോർക്ക റൂട്ട്സും ഒഡെപെക്കും അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്
ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേനയാണ് നിയമിക്കുന്നത് . നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ) ആയിരിക്കും . ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 17 ആണ് . www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ-മൗസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ജിഎൻഎം/ബിഎസ്സി യോഗ്യതയുള്ള വനിത നഴ്‌സുമാരെ സ്കൈപ് ഇന്റർവ്യു മുഖേന തെരഞ്ഞെടുക്കും. ഒഡെപെക് ആണ് ഇന്റർവ്യൂ നടത്തുന്നത്.
ഇന്റർവ്യു ഒക്‌ടോബർ 17ന് തിരുവനന്തപുരം ഒഡെപെക് ഓഫീസിൽ നടക്കും. തെരഞ്ഞടുക്കപ്പെടുന്ന നഴ്സുമാർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത് .. കുറഞ്ഞത് ബി എസ് സി 1 വർഷം, ജനറൽ 2 വർഷം യോഗ്യതയും തൊഴിൽ പരിചയവുമുള്ള വനിത നഴ്സുമാർക്കാണ് അവസരമുള്ളത് .. mou.odepc@gmail.com ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്‌ടോബർ 15.വിശദവിവരങ്ങൾക്ക്:http://odepc.kerala.gov.in
ഫോണ്: 0471 - 2329440/41/42/43/45
ഈ ഒഴിവുകൾക്ക് പുറമെ ദുബായ് ഹെൽത്ത് അതോറിട്ടിയിൽ ഇപ്പോൾ നിരവധി ഒഴിവുകൾ ഉണ്ട് . നെഫ്റോളജി കൺസൾട്ടന്റ്, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, റിഹാബിറ്റേഷൻ അസോസിയേറ്റ്, കാർഡിയോളജിസ്റ്ര്, കിഡ്നി സ്പെഷ്യലിസ്റ്റ് ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, സിറ്റിസൺ നഴ്സ്, ന്യൂക്ളിയർ മെഡിസിൻ കൺസൾട്ടന്റ്, ഫിസിയോതെറാപ്പി ആൻഡ് റീഹാബിറ്റേഷൻ കൺസൾട്ടന്റ്, പ്ലാസ്റ്രീക് സർജറി സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് കമ്പനിവെബ്സൈറ്റ്:https://www.dha.gov.ae കാണുക
https://www.facebook.com/Malayalivartha