Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍.......കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ഇപ്പോൾ സംസ്ഥാനത്ത് 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും തൊഴിരഹിതർ

30 OCTOBER 2019 02:35 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിക്കുന്നു ...നാൾക്കു നാൾ കഴിയുംതോറും തൊഴിലന്വേഷകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാകുന്നത് ..അഭ്യസ്ഥവിദ്യരായിട്ടും തൊഴിൽ ലഭിക്കാത്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ കാണാൻ കഴിയുന്നത് ...

കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്.

44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും ഇപ്പോൾ സംസ്ഥാനത്ത് തൊഴിൽ രഹിതരാണെന്നാണ് കണക്കുകൾ.... മൊത്തം 36,25,852 പേരാണ് തൊഴിൽ കാത്തു നിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇവരില്‍ 2300139 പേര്‍ സ്ത്രീകളാണെന്നും കണക്ക് വ്യക്തമാക്കുന്നു.

തൊഴിൽ ഇല്ലാത്ത ബിരുദ ധാരികൾ മൊത്തം മൂന്ന് ലക്ഷത്തി മുപ്പത്തി ഒരായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി രണ്ട് ആണ് .ബിരുദാനന്തര ബിരുദം നേടിയവർ തൊണ്ണൂറ്റി നാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂർ പേർ ഉണ്ട്. പ്രൊഫഷണൽ യോഗ്യതയുള്ളവരാകട്ടെ ഒരു ലക്ഷത്തി നാൽപത്തിമൂവായിരത്തി അഞ്ഞൂറ്റി നാൽപത്തി മൂന്നുപേരും സംസ്ഥാനത്തുണ്ട്. തൊണ്ണൂറ്റി നാലായിരത്തി നാനൂറ്റി പതിനഞ്ച് പേർ ഐടിഐ യോഗ്യതയുള്ളവരുണ്ട്.

തൊഴിൽ രഹിതരിൽ അധികവും സ്ത്രീകളാണ്. തൊഴിൽ രഹിതരായ ഇരുപത്തി മൂന്ന് ലക്ഷത്തി ഒരുനൂറ്റി മുപ്പത്തി ഒമ്പത് പേർ നിലവിലുണ്ട്. 2017 – 18 ലെ കണക്ക്‌ പ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.1 ആണെങ്കിൽ കേരളത്തിൽ അത് 9.53 ശതമാനമാണ്.

തൊഴിലില്ലായ്മ പരിഹരിക്കാൻ സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ രജിസ്ട്രേഡ് അൺഎപ്ലോയിഡ് അഥവാ കെസ്റ്റ, മൾട്ടി പർപ്പസ് സർവീസ് ജോബ് ക്ലബ്, കൈവല്യ, അതിജീവനം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചതായും വി എസ് ശിവകുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞ കണക്കാണ് ഇത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (16 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends