ഉയര്‍ന്ന ശമ്പളം, പ്രമോഷന്, ഉയര്‍ന്ന പെന്ഷന്; ബിരുദക്കാര്‍ക്ക് സേനയില്‍ ഓഫീസറാകാന്‍ അവസരം; സിഡിഎസ് പരീക്ഷയ്ക്ക് ഉടൻ അപേക്ഷിക്കുക
ബിരുദധാരികള്‍ക്ക് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളില്‍ ഓഫീസറാവാന്‍ അവസരം. യു.പി.എസ്.സിയുടെ കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19ആണ്.
418 ഒഴിവുകളുണ്ട്. ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി (100 ഒഴിവുകള്‍), ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി (45), ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി (32), ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (225) എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കാണ് വിജയികള്‍ക്ക് പ്രവേശനം ലഭിക്കുക. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ടെക്നിക്കല്‍ കോഴ്സിലെ 16 ഒഴിവുകളിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. www.upsconline.nic.in
https://www.facebook.com/Malayalivartha