കെ മാറ്റ് അപേക്ഷിക്കാം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി നവംബര്‍ 11
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഡിസംബര്‍ ഒന്നിനാണ് പരീക്ഷ. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 11 വൈകുന്നേരം അഞ്ച്വരെ.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായും കൂടുതൽ വിവരങ്ങള്‍ക്കായും വെബ്സൈറ്റ് സന്ദർശിക്കുക. kmatkerala.in അവസാന ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാൻ പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha