Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്കുകളില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ ആകാം; 1163 ഒഴിവുകൾ; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; ഉടൻ തന്നെ അപേക്ഷിക്കൂ

12 NOVEMBER 2019 12:40 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഇരുപതു ബാങ്കുകളിലായി 1,163 ഒഴിവുകളാണുള്ളത്. രാജ്യത്തിലെ പതിനേഴ് പൊതു മേഖല ബാങ്കുകളിലാണ് ഒഴിവുകൾ. ഐടി ഓഫീസര്‍ (സ്‌കെയില്‍-1) , അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്‌കെയില്‍-1), ലോ ഓഫീസര്‍ (സ്‌കെയില്‍-1), എച്ച്‌ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍-1), മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്‌കെയില്‍-1) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25 ആണ്.

ഐടി ഓഫീസര്‍ (സ്‌കെയില്‍-1) അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക. യോഗ്യത: കമ്ബ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ബിരുദം / ബിരുദാനന്തര ബിരുദം, അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം: 20 - 30 വയസ്. അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1)അപേക്ഷിക്കുന്നവർ. നാലു വര്‍ഷത്തെ അഗ്രി. ബിരുദം / തത്തുല്യമാണ് യോഗ്യതയായി കണക്കാക്കുന്നത്. അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം: 20 - 30 വയസ്. രാജ്ഭാഷ അധികാരി (ഹിന്ദി-സ്‌കെയില്‍-1) അപേക്ഷിക്കുന്നവർ .യോഗ്യത: ഹിന്ദി ബിരുദാനന്തര ബിരുദം. അപേക്ഷകരുടെ പ്രായപരിധി : 20 - 30 വയസ്ലോ. ഓഫീസര്‍ (സ്‌കെയില്‍-1). യോഗ്യത: നിയമ ബിരുദം. അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം: 20 - 30 വയസ്. എച്ച്‌ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍-1). യോഗ്യത: ബിരുദം , എച് ആര്‍ ബിരുദാനന്തര ബിരുദം. അപേക്ഷകരുടെ പ്രായപരിധി 20 - 30 വയസ് . മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്‌കെയില്‍-1)
യോഗ്യത: എം ബി എ. അപേക്ഷകരുടെ പ്രായപരിധി : 20 - 30 വയസ്

പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആ മേഖലകളിൽ ല്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 200 മാര്‍ക്കിലുള്ള പ്രവേശനപരീക്ഷ നടത്തുന്നത് രണ്ടുമണിക്കൂര്‍ ഓണ്‍ലൈനായിട്ടാണ്. അപേക്ഷാഫീസ്: എസ്‌സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 100 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 600 രൂപയും അപേക്ഷാഫീസായി അടയ്ക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ അഡ്രസ് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ibps.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (7 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (18 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (25 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (34 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

Malayali Vartha Recommends