മെഡിക്കല്‍ കോളേജിൽ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ജോലി ;പ്രതിമാസ വേതനം 30,385

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ജോലി ഒഴിവുണ്ട്. ക്ലിനിക്കല്‍ ഒക്യുപേഷണല്‍ തെറപിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവാണുള്ളത് . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 30,385 രൂപയാണ്. ഒക്യുപേഷണല്‍ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒക്യുപേഷണല്‍ തെറപിയിലുള്ള ബിരുദാനന്തര ബിരുദം യോഗ്യതയായി കണക്കാക്കും.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം മാര്‍ച്ച് അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്ബായി സി.ഡി.സിയില്‍ നല്‍കുക. വിശദവിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.cdckerala.org കൂടുതൽ വിവരങ്ങൾക്കായി ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. 0471-2553540.
https://www.facebook.com/Malayalivartha