മാലിദ്വീപിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവ്; അപേക്ഷ സമർപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

മാലിദ്വീപിൽ ആരോഗ്യമേഖലയിൽ നിരവധി ഒഴിവുകൾ. മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവിലേക്കാണ് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ / വനിത നഴ്സുമാർക്കും അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധി 55 വയസ് എന്നതാണ്. അപേക്ഷ www.norkaroots.org ൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബർ 10 വരെ. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പറിലും ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha