എന്‍.പി.സി.ഐ.എല്ലില്‍ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകള്‍.. ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റീസുകളെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 75 ഒഴിവുകളാണ് ഉള്ളത്.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.താൽപ്പര്യമുള്ളവർ ഒക്ടോബര്‍ 15 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ് .താൽപ്പര്യമുള്ളവർക്ക് എൻ.പി.സി.ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcilcareers.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട് .
ഒഴിവുകള്‍ ഇങ്ങനെയാണ്
ഇലക്ട്രീഷ്യന്‍- 30 ഒഴിവുകൾ , വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍, സ്ട്രക്ച്ചറല്‍ വെല്‍ഡര്‍, ഗ്യാസ് കട്ടര്‍)- 4 ഒഴിവുകൾ ,ഇലക്ട്രോണിക് മെക്കാനിക്ക്- 9 ഒഴിവുകൾ ,ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍)- 4 ഒഴിവുകൾ ,സര്‍വേയര്‍- 2 ഒഴിവുകൾ ,ഫിറ്റര്‍- 20 ഒഴിവുകൾ,ടേര്‍ണര്‍- 4 ഒഴിവുകൾ ,മെക്കാനിസ്റ്റ്- 2 ഒഴിവുകൾ
14 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് apprenticeshipindia.org വഴിയും അപേക്ഷിക്കാം. ഈ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പി പ്രിന്റെടുത്ത് സൂക്ഷിക്കുക
കൂടുതൽ വിവരങ്ങൾക്ക് എൻ.പി.സി.ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcilcareers.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha



























