പി എച് ഡി ഉള്ളവർക്ക് നെറ്റ് ഇളവ്...വിജ്ഞാപനത്തിന് മുൻകാല പ്രാബല്യമെന്ന് സുപ്രീം കോടതി...
സർവകലാശാലകളിലും അനുബന്ധ സ്ഥാപനങ്ങളിലും അധ്യാപകരെ നിയമിക്കുമ്പോൾ പി എച് ഡി ഉള്ളവർക്ക് നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത ആവശ്യമില്ലെന്ന യു ജി സി വിജ്ഞാനപനത്തിന് മുൻകാല പ്രാബല്യമുണ്ടെന്ന് സുപ്രീം കോടതി വിധി. 2012-ൽ ഡോക്ടർ എം എസ് ജയകുമാറിനെ കേരള സർവകലാശാല സോഷ്യോളജി അധ്യാപകനായി നിയമിച്ച നടപടി ശരിവച്ചാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. നിയമം തെറ്റാണെന്ന് വിധിച്ച കേരള ഹൈ കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സർവകലാശാല അധ്യാപകർക്ക് വേണ്ടിയുള്ള കുറഞ്ഞ യോഗ്യത സംബന്ധിച്ച 2016ലെ ചട്ടത്തിനാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.
ഒരു നിയമത്തിനോ ഭേദഗതിക്കോ വിശദീകരണ സ്വഭാവമുണ്ടെങ്കിൽ ഇതിന് മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന് ജഡ്ജിമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധുലിയ എന്നിവർക്ക് കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഈ വിഷയത്തിലെ അവരുടെ പഠനവും അറിവും പരിഗണിച്ചാകും പി എച് ഡി കാർക്ക് നെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് തീരുമാനിച്ചതെന്നും കോടതി വിലയിരുത്തി.
ആശയ കുഴപ്പം നേരത്തെ ഉണ്ടായിരുന്നു. സർവകലാശാല അധ്യാപക നിയമനം സംബന്ധിച്ച 2000ലെ ചട്ടപ്രകാരം, ലെക്ചർ നിയമനത്തിന് നെറ്റ് നിർബന്ധമായിരുന്നു. 1993ന് അകം പി എച് ഡി തീസിസ് നൽകുകയോ എം ഫിൽ നേടുകയോ ചെയ്തവർക്ക് ഇതിൽ ഇളവ് നൽകി. പിന്നീട് 2009ലെ പി എച് ഡി നിയന്ത്രണ ചട്ടപ്രകാരം പി എച് ഡി നേടിയവർക്ക് നെറ്റ് ആവശ്യമില്ലെന്ന വ്യവസ്ഥ വന്നു. 2009 ന് മുന്നേ നെറ്റ് ഇല്ലാതെ പി എച് ഡി നേടിയവരുടെ കാര്യത്തിൽ ഇത് വലിയ ആശയ കുഴപ്പം സൃഷ്ട്ടിച്ചു.
തുടർന്ന് 2016ലും 2018ലും യു ജി സി വിശദീകരണ സ്വഭാവത്തോടെ ഭേദഗതി കൊണ്ടുവന്നു. ഇതുപ്രകാരം 2009ന് മുൻപും ശേഷവും പി എച് ഡി നേടിയവർക്ക് അധ്യാപക നിയമനത്തിന് നെറ്റ് ആവശ്യമില്ല. ഈ ഭേദഗതികൾക്ക് മുൻകാല പ്രാബല്യമുണ്ടെന്നാണ് ഇപ്പോൾ കോടതി പറഞ്ഞത്.
2013-ൽ യു.ജി.സി.ആർ 2009 അംഗീകരിച്ചുവെന്നും 2012-ൽ അപേക്ഷകനെ നിയമിച്ചപ്പോൾ അദ്ദേഹം അദ്ധ്യാപകനാകാൻ പൂർണ്ണ യോഗ്യത നേടിയിരുന്നുവെന്നും കേരള സർവകലാശാലയും ജയകുമാറും വാദിച്ചു. 2009 ലെ പിഎച്ച്‌ഡി റെഗുലേഷനുകളും യുജിസിആർ 2009 ഉം സ്വഭാവത്തിൽ വരാനിരിക്കുന്നവയാണ് എന്ന് കൂട്ടിച്ചേർത്തു.
2009 ലെ പിഎച്ച്‌ഡി ചട്ടങ്ങൾ പ്രകാരം പിഎച്ച്‌ഡി നേടിയവരെ മാത്രം 2009 ലെ യുജിസി ചട്ടങ്ങൾ ഒഴിവാക്കിയതിനാൽ ജയകുമാറിനെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം യോഗ്യനല്ലെന്നും പ്രതിഭാഗം വാദിച്ചു. 2009 ലെ പിഎച്ച്‌ഡി റെഗുലേഷൻസ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പിഎച്ച്ഡി ലഭിച്ചതിനാൽ ആനുകൂല്യം.
https://www.facebook.com/Malayalivartha