നിങ്ങൾ അറിഞ്ഞോ? സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി...മലയാളം അറിയാത്തവർ ഇപ്പോഴേ വേഗം പഠിച്ചു തുടങ്ങൂ...ബിരുദതലം വരെ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ പി എസ് സി നടത്തുന്ന മലയാള പരീക്ഷ എഴുതാം...
സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവര്‍ക്ക് പ്രാവിണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക. പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാകും. അല്ലാത്തവര്‍ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാകണം.
സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ, ബിരുദതലം വരെ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ പി എസ് സി നടത്തുന്ന മലയാള പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ ജയിക്കണമെന്ന് വ്യക്തമാക്കി കെ എസ് എസ് ആർ ഭേദഗതി.
ഓഗസ്റ്റ് 14ന് പുറത്തിറക്കിയ ഗസറ്റ് വിജ്‍ഞാപനത്തിലാണ് (ജിഒ (പി) നമ്പർ. 102022/ പി ആൻഡ് എ ആർ ഡി) ഇത് സംബന്ധിച്ച വിശദംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭേദഗതി അനുസരിച്ച സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുധതലങ്ങളിൽ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. മലയാളം പഠിച്ചിട്ടില്ലാത്തവർ പി എസ് സി നടത്തുന്ന മലയാളം ഭാഷ പരീക്ഷ 40 ശതമാനം കുറയാത്ത മാർക്കോടെ ജയിക്കണം. മലയാളം മിഷൻ നടത്തുന്ന, മലയാളം സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായി അംഗീകരിച്ച ഈ പരീക്ഷ ജയിച്ചാലേ പ്രബേഷൻ പൂർത്തിയാക്കാൻ കഴിയു. ക്ലാസ് 4 ജീവനക്കാരെയും മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമ നേരത്തെ ജയിച്ചവരെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കും.
https://www.facebook.com/Malayalivartha