നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയും, ഡ്രൈവിംഗ് ലൈസെൻസും ഉണ്ടോ? എങ്കിൽ കേരള ഹൈക്കോടതിയിൽ ജോലി നേടാം...ഈ സുവർണ്ണവസരം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കേരള ഹൈക്കോടതിയിൽ ഷോഫർ ഗ്രേഡ് II ഒഴിവുകൾ. ആകെ 19 ഷോഫർ ഗ്രേഡ് II ഒഴിവുകളും 18 റെഗുലർ ഒഴിവുകളും 1 എൻ സി എ (ഹിന്ദു നാടാർ) ഒഴിവുമുണ്ട്. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16 ആണ്. രണ്ടാംഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സിയാണ്. അതേപോലെ അംഗീകൃത ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അയോഗ്യരാണ്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 37 വയസ്സുവരെയാണ്. 2/ 1 /1986 നും 1/ 1/ 2004 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്. 26,500 മുതൽ 60,700 രൂപവരെയാണ് പ്രതിമാസ ശമ്പളം.
എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് (ഡ്രൈവിംഗ്), ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷാ ഫീസ് 500 രൂപയാണ്. സിസ്റ്റം ജനറേറ്റഡ് ഫീസ് ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസ് അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും പരമോന്നത കോടതിയാണ് കേരള ഹൈക്കോടതി. കൊച്ചിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം, ഹൈക്കോടതി ഉറപ്പുനൽകിയ മൗലികാവകാശങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ഹേബിയസ് കോർപ്പസ്, മാൻഡമസ്, പ്രൊഹിബിഷൻ, ക്വോ വാറന്റോ, സെർട്ടിയോററി എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും റിട്ടുകളും പുറപ്പെടുവിക്കാൻ അധികാരമുണ്ട്. ഭരണഘടന പൗരന്മാർക്ക് അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട ആവശ്യങ്ങൾക്ക്. സിവിൽ, ക്രിമിനൽ വിഷയങ്ങളിൽ ഒറിജിനൽ, അപ്പീൽ, റിവിഷണൽ അധികാരപരിധി, ചില ചട്ടങ്ങൾ പ്രകാരം അതിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ഉത്തരം നൽകാനുള്ള അധികാരം എന്നിവയുമായി ഹൈക്കോടതിക്ക് അധികാരമുണ്ട്. ഹൈക്കോടതിക്ക് അതിന്റെ പ്രാദേശിക അധികാരപരിധിയിൽ വരുന്ന എല്ലാ കോടതികളുടെയും ട്രിബ്യൂണലുകളുടെയും മേൽനോട്ടവും സന്ദർശക അധികാരപരിധിയും ഉണ്ട്.
https://www.facebook.com/Malayalivartha