കോട്ടയം, വയനാട്, കോഴിക്കോട് എന്നി ജില്ലകളിലായി വമ്പൻ സർക്കാർ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കോട്ടയം, വയനാട്, കോഴിക്കോട് എന്നി ജില്ലകളിൽ വിവിധ തസ്തികകളിലായി സർക്കാർ ഒഴിവുകൾ. കോട്ടയത്ത് മാനേജർ/ ഫീൽഡ് വർക്കർ/ കൗൺസിലർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വയനാട് കെയർ ടേക്കർ വിഭാഗത്തിലാണ് ഒഴിവ്. അതേപോലെ കോഴിക്കോട് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലുമാണ് ഒഴിവുകൾ ഉള്ളത്.
മാനേജർ/ ഫീൽഡ് വർക്കർ/ കൗൺസിലർ- കോട്ടയം
വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കോട്ടയത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മാനേജർ/ ഫീൽഡ് വർക്കർ/ കൗൺസിലർ (പാർട്ട് ടൈം൦ ഒഴിവ്.
ഹോം മാനേജർ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം എസ് ഡബ്ള്യു അല്ലെങ്കിൽ എം എ സോഷ്യോളജി, എം എ സൈകോളജി, എം എസ് സി സൈകോളജി. 22,500 രൂപയാണ് പ്രതിമാസ ശമ്പളം. '
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം എസ് ഡബ്ള്യു അല്ലെങ്കിൽ പി ജി സോഷ്യോളജി/ സൈകോളജി ജയം. പ്രതിമാസ ശമ്പളം 16,000 രൂപയാണ്.
ലീഗൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എൽ എൽ ബി പൂർത്തിയാക്കിയ അഭിഭാഷക പരിചയമുള്ളവർ. പ്രതിമാസ ശമ്പളം 10,000 രൂപയാണ്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായം 25 പൂർത്തിയാക്കിയിരിക്കണം. സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയൊടോപ്പോം വിദ്യാഭ്യാസ യോഗ്യത പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30 ന് രാവിലെ 10:30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ അറിയാൻ www.keralasamakhya.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കെയർ ടേക്കർ- വയനാട്
സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനിൽ കെയർ ടേക്കറുടെ കരാർ നിയമനം. ജനറേറ്റർ, ലിഫ്റ്റ്, എലെക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തുടങ്ങിയ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ ബിയോഡേറ്റ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ സമർപ്പിക്കണം.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ - കോഴിക്കോട്
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 ലെ വാർഷിക പദ്ധതിയായ ജൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനത്തിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഇതിലേക്ക് അപേക്ഷിക്കാനില്ല അപേക്ഷകരുടെ പ്രായപരിധി 22 മുതൽ 35 വയസ്സുവരെയാണ്. അപേക്ഷകർ ഓഗസ്റ്റ് 25 വരെ ബന്ധപ്പെട്ട സെര്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. ശിശുവകസന പദ്ധതി ഓഫീസർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്,പേരാമ്പ്ര 673-535.
https://www.facebook.com/Malayalivartha