ഇരുന്നൂറിലേറെ ഒഴിവുകളുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്...ഇത്തരം അവസരങ്ങൾ കിട്ടാൻ പാടാണെ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്നയിലും ഭോപാലിലുമായി 280 ഒഴിവുകൾ. പാട്ടിനായി; 173 ഒഴിവുകളും ഭോപാലിൽ 107 ഒഴിവുകളുമാണുള്ളത്.
പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 173 ഫാക്കൽറ്റി ഒഴിവുകൾ. നേരിട്ടുള്ള നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19 വരെ. 47 ഒഴിവുകളുമായി അസോഷ്യറ്റ് പ്രൊഫസർ, 47 ഒഴിവുകളുമായി അസിസ്റ്റന്റ് പ്രൊഫസർ, 43 ഒഴിവുകളുമായി പ്രൊഫസർ, 36 ഒഴിവുകളുമായി അഡിഷണൽ പ്രൊഫസർ എന്നിവയാണ് ഒഴിവുകളും വിവിധ തസ്തികകളും.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം ഡി/ എം എസ്/ എം സി എച്/ എം ഡി എസ്/ ഡി എം/ പി ജി/ ഡോക്ടറേറ്റ് ആണ്.
അസിസ്റ്റന്റ്/ അസോഷ്യറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി 50 വയസ്സാണ്. അതേപോലെ അഡിഷണൽ പ്രൊഫസർ/ പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി 58 വയസ്സാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ www.aiimmspatna.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഭോപ്പാലിലെ ഓൾ ഇന്ത്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. അതിൽ 107 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനപ്രകാരമായിരിക്കും ആളെ ജോലിയിൽ പ്രവേശിപ്പിക്കുക. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സാണ്. അർഹർക്ക് ഇളവുണ്ട്. 67,700 + മറ്റു ആനുകൂല്യങ്ങൾ ആണ് പ്രതിമാസ ശമ്പളം.
ഇന്റർവ്യൂ നടക്കുന്നത് സെപ്റ്റംബർ 6 മുതൽ 9 വരെയുള്ള തീയതികളിലായിട്ടാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ www.aiimsbhopal.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha