Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പ്ലൂസ് ടു കഴിഞ്ഞെങ്കിൽ ഇനി പോകാം കാനഡയിലേക്ക്...പഠനത്തോടോപ്പോം ജോലി ചെയ്ത് കൈ നിറയെ പണം സമ്പാധിക്കു...

03 SEPTEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കാനഡയിൽ ഉന്നതപഠനത്തിന് വീണ്ടും മലയാളിയുവാക്കളുടെ തിരക്കു തുടങ്ങുന്നുണ്ട്. usa uk എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഠന ചെലവ് കുറവ് കാനഡയിൽ ആണ് .

പ്ലസ് ടു കഴിഞ്ഞാൽ പോലും കാനഡയിലേക്ക് ഉന്നത പഠനത്തിന് പോകാം. . ഇന്റർനാഷണൽ വിസയിൽ വന്നു കനേഡിയൻ ഗവെർന്മെന്റ് കോളേജിൽ നിന്നും കോഴ്സ് പാസ്സാകുന്ന ഒരു കുട്ടിയ്ക്ക് കനേഡിയൻ ഗവണ്മെന്റിന്റെ വർക്ക് പെര്മിറ്റി കിട്ടും . ഈ പെര്മിറ്റി ഉപയോഗിച്ച് റെസ്ട്രിക്ടഡ് മേഖലയിൽ ഒഴിച്ച് വേറെ എവിടെയും ജോലി ചെയ്യും .സാധാരണഗതിയിൽ കാനഡ P R ലഭിക്കുന്നതിന് ബുദ്ധിമുട്ടാണ് . പക്ഷെ ഇത്തരത്തിൽ ഇവിടെ വന്നു ഒരു രണ്ടു വർഷ ഡിപ്ലോമ കോഴ്സ് എടുത്ത് ഒരുവർഷം ജോലി ചെയ്തു കഴിഞ്ഞാൽ കാനഡ PR കിട്ടും . ഒരു സ്‌പോൺസറുടെ ആവശ്യം പോലും വരില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ സാദ്ധ്യതയും ക്യാനഡയിലുണ്ട്. ഇത് തന്നെയാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്. കാനഡയിലെ വിവിധ സ്ഥാപനങ്ങളും സർവകലാശാലകളും പ്രവേശനനടപടി ആരംഭിച്ചിട്ടുണ്ട്.

മൂന്നു വർഷ കാലയളവിലുള്ള ഡിഗ്രിയാണ് യോഗ്യതയെങ്കിൽ പി.ജി അഡ്മിഷൻ ലഭിക്കാൻ സാധ്യതയുമുണ്ട്. മികച്ച സർവകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുക പ്രധാനമാണ്. സ്കോളർഷിപ്പോടെ പഠിക്കാൻ സൗകര്യമുണ്ട്. ഡിപ്ളോമ, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കാണ് അവസരമുള്ളത്.
IT ,ഹെൽത്ത് സയൻസ്, സോഷ്യൽ സയൻസ് ,ബിസിനസ് തുടങ്ങിയ കോഴ്‌സുകൾക്ക് ജോലി സാധ്യത കൂടുതലാണ്. പ്ലസ് ടു കഴിഞ്ഞു പോകുന്നതാണ് ഇവിടെ ഡിഗ്രി കഴിഞ്ഞു പോകുന്നതിനേക്കാൾ നല്ലത് . മാസ്റ്റേഴ്സ് പ്രോഗ്രാമിന് കാനഡയിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ 3 ഇയർ കോഴ്സ് കഴിഞ്ഞവർക്ക് കിട്ടില്ല .കാനഡയിൽ 4 ഇയർ കോഴ്സ് കഴിഞ്ഞവർക്കേ മാസ്റ്റേഴ്സ് നു അഡ്മിഷൻ കിട്ടു.

അഡ്മിഷൻ കിട്ടി വർക്ക് പെർമിറ്റ് ലഭിച്ച് ഒരു വര്ഷം കഴിഞ്ഞാലേ PR ലഭിക്കു, PR കിട്ടി ഡിഗ്രി ക്ലസ്സിനു പോകുമ്പോൾ ഫീസ് കുറവാണ്,കൂടാതെ ആഴ്ചയിൽ 20 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാനുള്ള സൗകര്യം കൂടി ഉള്ളതിനാൽ പ്ലസ് ടു കഴിഞ്ഞു പോകുന്നവർക്ക് എപ്പോഴും ഗുണകരമാണ് .

 

 

തൊട്ടുമുമ്പ്് ചെയ്ത കോഴ്സിനുശേഷം എത്ര വർഷം കഴിഞ്ഞാണ് കാനഡയിൽ ഉപരിപഠനത്തിന് ശ്രമിക്കുന്നത് എന്ന കാര്യം ഏറ്റവും ആദ്യമായിതന്നെ പരിശോധിക്കും. ഡിഗ്രി അല്ലെങ്കിൽ പി.ജി പൂർത്തിയാക്കി നീണ്ട വർഷങ്ങൾക്കു ശേഷമാണ് കാനഡയിൽ ഉപരിപഠനത്തിനായി ശ്രമിക്കുന്നതെങ്കിൽ നിരാശയാകും ഫലം.

കാനഡയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിക്കണമെങ്കിൽ IELTS നിർബന്ധമാണ്‌. ഓരോ സർവകലാശാലയും ആവശ്യപ്പെടുന്ന IELTS സ്‌കോർ വ്യത്യസ്തമായിരിക്കും. കുറഞ്ഞത് 6.5 എങ്കിലും സ്‌കോർ ഇല്ലാതെ അഡ്മിഷൻ ലഭിക്കാൻ പ്രയാസമാണ്.

അഡ്മിഷൻ നൽകുന്നതിനുള്ള ധാരണയിലെത്തിയാൽ പഠിക്കാനായി തിരഞ്ഞെടുത്ത സ്ഥാപനം ഓഫർ ലെറ്റർ നൽകും. പലർക്കും നിബന്ധനകളോട് കൂടിയ ഓഫർ ലെറ്ററാണ് ലഭിക്കുക. IELTS യോഗ്യതയില്ലാത്തവർക്ക് നിശ്ചിത കാലയളവിനുള്ളിൽ IELTS നേടണമെന്ന് നിഷ്കർച്ചിരിക്കും. കൂടാതെ, കോഴ്സ് ഫീ നൽകുന്നത് സംബന്ധിച്ച കാര്യങ്ങളും ഇതിൽ പരാമർശിക്കാറുണ്ട്. കാരണം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ കാനഡയിൽ ധാരാളമായി ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ മികച്ച കോഴ്സ് എടുത്ത് പഠനനിലവാരം ഉയർന്നനിലയിൽതന്നെ നിലനിർത്തിയാൽ പി.ആർ വളരെ വേഗത്തിൽ ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

കൊവിഡിൽ രാജ്യങ്ങൾ അടച്ചിട്ടതുകാരണം കഴിഞ്ഞ വർഷം വിദേശപഠനത്തിന് പ്രവേശനം നേടിയവർ കുറവായിരുന്നു. ഈ വർഷം സ്ഥിതി മാറുന്നുണ്ടെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപന നടത്തിപ്പുകാർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (17 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends