പത്താം ക്ലാസ് യോഗ്യത മതി...കേരള ടൂറിസം വകുപ്പിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...സമയം തീരെയില്ല ...ഇന്നാണ് അവസാന തീയതി...ഉടൻ അപേക്ഷിക്കു...
കേരള ടൂറിസം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബേക്കൽറിസോർട്സ് ടെവേലോപ്മെന്റ്റ് കോപ്പറേഷൻ ലിമിറ്റഡ് (BRDC) ഇപ്പോള്‍ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇതിലേക്ക് ഓൺലൈനായി സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. അതായത് ഇന്നാണ് അവസാന തീയതി.
കേരള ടൂറിസം വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അസിസ്റ്റന്റ് തസ്തികയിലേക്ക് രണ്ട് ഒഴിവുകളും, അറ്റൻഡർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയം/ ഡിഗ്രി.
താൽക്കാലിക നിയമന പ്രകാരമായിരിക്കും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക.
പ്രതിമാസം 15,000 മുതൽ 18,000 രൂപവരെയാണ് ശബളം. പ്രായപരിധി 36 വയസ്സുവരെയാണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. അപേക്ഷാ ഫീസില്ല.
അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ (ആറ് മാസത്തിനകം എടുത്തത്), യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒപ്പും പകർപ്പുകളും അപ്‌ലോഡ് ചെയ്യണം. ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിൽ ആയിരിക്കണം. ഫോട്ടോഗ്രാഫിന്റെ വലുപ്പം 200 kB-ൽ കുറവും ഒപ്പിന്റെ വലിപ്പം 50 kB-ൽ താഴെയും ആയിരിക്കണം. CV, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ JPEG ഫോർമാറ്റിലോ PDF ഫോർമാറ്റിലോ ആയിരിക്കണം, കൂടാതെ 3 MB വലുപ്പത്തിൽ കൂടരുത്.
കൂടുതൽ വിവരങ്ങൾ അറിയാൻ https://www.bekaltourism.com എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























