മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...ഉടൻ അപേക്ഷിക്കു...
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുക.വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് എന്നീ തസ്തികകളിലേക്കാൻ അപേക്ഷകൾ ക്ഷണിച്ചത്.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലാണ് നിയമനം.
ഈ മാസം 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നത് സെപ്തംബര് 28 ന് രാവിലെ 10 മുതലും, പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ സെപ്തംബര് 28ന് ഉച്ചയ്ക്ക് രണ്ടു മുതലും, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ സെപ്തംബര് 29ന് രാവിലെ 10 മുതലും നടത്തും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യു നടക്കുക.
കൂടുതല്‍ വിവരങ്ങൾ അറിയാൻ 0468-2322762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റിലും (https://ksvc.kerala.gov.in) കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha