കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു....ഉടൻ അപേക്ഷിക്കു...
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ടന്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. താൽക്കാലിക നിയമനപ്രകാരമായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുക. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര് 24 ആണ്. ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.കോം. 3 വർഷത്തെ യോഗ്യതാനന്തര പരിചയവും കംപ്യൂട്ടിൽ സമഗ്രമായ അറിവും ഉണ്ടായിരിക്കണം. ഇതിലേക്ക് ആകെ അഞ്ച് ഒഴിവുകളാണുള്ളത്.
ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദവും ഡിസിഎയും കൂടാതെ 2 വർഷത്തെ യോഗ്യതാനന്തര പരിചയവും. മലയാളം ടൈപ്പ് റൈറ്റിംഗ് നിർബന്ധമാണ് എന്നിവയാണ്.
പ്രായപരിധി 35 വയസ്സാണ്. പ്രതിമാസം 19,550 രൂപ മുതൽ 20,000 രൂപ വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ http://www.kmscl.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) കമ്പനി നിയമത്തിലെ സെക്ഷൻ 617 പ്രകാരം കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയാണ്; 1956. കമ്പനി 2007 ഡിസംബർ 28-ന് സ്ഥാപിതമായി. വകുപ്പിന് കീഴിലുള്ള എല്ലാ പൊതുജനാരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും ആവശ്യമായ എല്ലാ മരുന്നുകളും ഉപകരണങ്ങളുടെ കേന്ദ്ര സംഭരണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് KMSCL-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
https://www.facebook.com/Malayalivartha