മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു... അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കണ്ണൂര്‍ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. കരാർ നിയമനമാണ്. പയ്യന്നൂർ, ഇരിട്ടി ബ്ലോക്കുകളിലാണ് നിയമനം.
വെറ്ററിനറി സർജൻ തസ്തികയിലേക്ക് സെപ്റ്റംബർ 28ന് രാവിലെ 10 മണി മുതലും പാരാവെറ്റ് തസ്തികയിലേക്ക് ഉച്ചക്ക് രണ്ട് മണി മുതലും ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് 29ന് രാവിലെ 10 മണി മുതലും വാക് ഇൻ ഇൻറർവ്യു നടക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 0497 2700267 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
1985 ജൂലൈ 30 ന് നടന്ന കേരള നിയമസഭയുടെ സിറ്റിംഗിൽ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ നിയമം 1984 കേരള സംസ്ഥാനത്ത് അംഗീകരിക്കുന്നതിനുള്ള പ്രമേയം പാസാക്കി. 28.11.1986 ലെ ഇന്ത്യാ ഗവൺമെന്റ് വിജ്ഞാപനം നമ്പർ 23/116/84/LDT (LHS) പ്രകാരം 1.12.1986 മുതൽ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ നിയമം കേരളത്തിൽ നിലവിൽ വന്നു. പ്രൈമറി വെറ്ററിനറി പ്രാക്ടീഷണർമാരുടെ രജിസ്റ്റർ തയ്യാറാക്കാൻ 1988-ൽ കേരള സർക്കാർ മൂന്നംഗ രജിസ്ട്രേഷൻ ട്രിബ്യൂണലിനെ നിയമിച്ചു.
ഡോ ജി നിർമ്മലൻ, ഡോ എം എസ് ജയസൂര്യൻ, ഡോ പി ബാലചന്ദ്രൻ എന്നിവരായിരുന്നു ട്രൈബ്യൂണൽ അംഗങ്ങൾ. ഈ രജിസ്റ്റർ 1989 ന്റെ തുടക്കത്തിൽ തയ്യാറാക്കിയതാണ്, കൂടാതെ നിയമത്തിലെ സെക്ഷൻ 82 പ്രകാരം 1991 ഏപ്രിൽ 2 ലെ GO (P) നമ്പർ 132/91/AD പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രൂപീകരിച്ചു.
https://www.facebook.com/Malayalivartha