കോട്ടയം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കായി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു...ഉടൻ അപേക്ഷിക്കു...
കോട്ടയം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.കരാറടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ. കാഞ്ഞിരപ്പള്ളി, വൈക്കം ബ്ലോക്കുകളിലാണ് നിയമനം.
സെപ്തംബര് 28, 29 ഇനി ദിവസങ്ങളിലാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ബിവിഎസ്‌സി ആൻഡ് എ.എച്ച് ആണ്. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് / ഡയറി / പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവർക്ക് പാരാ വെറ്റ് തസ്തികയിൽ അപേക്ഷിക്കാം.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ ആറുമാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് – ഫാർമസി നഴ്‌സിങ് സ്‌റ്റൈപ്പൻഡറി ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടായിരിക്കണം. എൽ.എം.വി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയ്ക്ക് എസ്.എസ്.എൽസി യാണ് യോഗ്യത. എൽ.എം.വി ഡ്രൈവിങ് ലെസൻസ് ഉണ്ടായിരിക്കണം.
വെറ്ററിനറി സർജർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 28ന് രാവിലെ 10 മുതലും പാരാവെറ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും. സെപ്റ്റംബർ 29ന് രാവിലെ 10ന് ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവും നടക്കും.കൂടുതൽ വിവരങ്ങൾ അറിയാൻ 0481 2563726 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha