സി – ഡിറ്റിന്റെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കുന്ന എ.ആർ / വി.ആർ പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു...സെപ്തംബര് 26 ന് നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കാം...
കോട്ടയത്ത് സി – ഡിറ്റിന്റെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കുന്ന എ.ആർ / വി.ആർ പ്രോജക്ടിലേക്ക് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗെയിം ഡവലപ്പർ ട്രൈനീസ് എന്ന തസ്തികയിലാണ് ഒഴിവുകൾ.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.റ്റി. / എൻജിനിയറിങ് എന്നീ വിഷയങ്ങളിൽ അംഗീകൃത ബിരുദവും സി പ്ലസ് പ്ലസ് / സി എന്നീ പ്രോഗ്രാമിങ്ങുമാണ് പ്രായപരിധി 30 വയസ്സാണ്. താൽപര്യമുള്ളവർ സെപ്റ്റംബർ 26ന് രാവിലെ 11 മുതൽ 1.30 വരെ സി-ഡിറ്റിന്റെ ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ നടക്കുന്ന വാക്- ഇൻ – ഇന്റർവ്യൂ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ അറിയാൻ 9847661702 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
ഇമേജിംഗ് ടെക്‌നോളജിയിലെ ഗവേഷണത്തിനും വികസനത്തിനും പരിശീലനത്തിനും വേണ്ടി 1988-ൽ കേരള സർക്കാർ സ്ഥാപിച്ചതാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്). സി-ഡിറ്റിന് നാല് ഗ്രൂപ്പുകളുണ്ട്, ഓരോന്നിനും ഒരു കോർ ഏരിയയിൽ സ്പെഷ്യലൈസ് ചെയ്യുന്നു, അതായത്. കമ്മ്യൂണിക്കേഷൻ ഗ്രൂപ്പ്, ടെക്നോളജി ഗ്രൂപ്പ്, എഡ്യൂക്കേഷൻ & ട്രെയിനിംഗ് ഗ്രൂപ്പ്, ഓപ്പറേഷൻസ് ഗ്രൂപ്പ്. ഐസിടി ആപ്ലിക്കേഷനുകളിലും ഹോളോഗ്രാഫി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ഉൽപ്പന്നങ്ങളുടെ വിതരണത്തിലും കേരള സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്കും ഏജൻസികൾക്കും മൊത്തം സൊല്യൂഷൻ പ്രൊവൈഡറായി സി-ഡിറ്റ് പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha