കണ്ണൂര്‍ ജില്ലയിലെ നഗര പ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താൻ ഇപ്പോള്‍ ജീവനക്കാരെ നിയമിക്കുന്നു...പത്താം ക്ലാസ് യോഗ്യത മതി...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കണ്ണൂര്‍ ജില്ലയിലെ നഗര പ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താൻ ഇപ്പോള്‍ ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് ജീവനക്കാരെ 90 ദിവസത്തേക്കാണ് നിയമിക്കുന്നത്. വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ്. ആരേഗ്യ മേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 45 വയസ്സുവരെയാണ്.
താൽപര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0497 2761369 എന്ന നമ്പറുമായി ബന്ധപ്പെടുക.
പാർപ്പിട, വാണിജ്യ, വ്യാവസായിക സൗകര്യങ്ങളിൽ നിന്ന് കീടങ്ങളെ ഇല്ലാതാക്കാൻ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഒരു പ്രൊഫഷണലാണ് പെസ്റ്റ് കൺട്രോൾ ടെക്നീഷ്യൻ. അവർ കീടങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും വസ്തുവിൽ നിന്ന് കീടങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ സമീപനം തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഒരു പെസ്റ്റ് കൺട്രോൾ ടെക്നീഷ്യൻ ഉപഭോക്താക്കളുടെ പരിസരം പരിശോധിക്കുന്നതിനും സാധ്യമായ ചികിത്സാ ഓപ്ഷനുകളെക്കുറിച്ച് അവരെ ഉപദേശിക്കുന്നതിനും പ്രദേശത്തേക്ക് കീടങ്ങളെ ആകർഷിക്കുന്ന ഇനങ്ങളിൽ നിന്ന് പരിസ്ഥിതിയെ മായ്‌ക്കുന്നതിനും ഉത്തരവാദിയാണ്.
ആത്യന്തികമായി, ഉപഭോക്താക്കൾക്ക് കൂടുതൽ ഫലപ്രദമായി അവയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നതിന് ഏത് തരത്തിലുള്ള പ്രാണികളെയോ ബഗ് അല്ലെങ്കിൽ മൃഗങ്ങളെയോ നിങ്ങൾ തിരിച്ചറിയണം.
https://www.facebook.com/Malayalivartha