ബിരുദം ഉണ്ടോ ? എങ്കില്‍ ഇന്റലിജെന്‍സ് ബ്യൂറോയില്‍ അവസരം;മൊത്തം 995 ഒഴിവുകള്‍ ഉണ്ട് ഡിസംബര്‍ 15 ന് മുന്‍പ് അപേക്ഷിക്കണം,18 -27 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഒന്നരലക്ഷം വരെ ശമ്പളം
ബിരുദം കഴിഞ്ഞവര്‍ക്ക് ഇതാ ഇന്റലിജെന്‍സ് ബ്യൂറോയില്‍ അവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ എക്‌സിക്യുട്ടീവ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിലവില്‍ 995 ഒഴിവുകളാണ് ഉള്ളത്. ഡിസംബര്‍ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഡിഗ്രി പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. 18 -27 വയസാണ് ഉയര്‍ന്ന പ്രായപരിധി. എസ് സി, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ ബി സി വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ഉണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ് വരെ അപേക്ഷിക്കാനാകും.
450 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തിലേയും ഇ ഡബ്ല്യു എസ്, ഒ ബി സി, വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പുരുഷ ഉദ്യോഗാര്‍ത്ഥികളും 100 രൂപ ഇതിന് പുറമെ ഫീസ് ആയി അടക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ പ്രാരംഭ ഘട്ടമാണ്. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.
എഴുത്തുപരീക്ഷയ്ക്ക് കറന്റ് അഫയേഴ്‌സ്, ജനറല്‍ സ്റ്റഡീസ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിംഗ്/ ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് എന്നിവയില്‍ നിന്നുള്ള 100 ഒബ്ജക്റ്റീവ്‌ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 1 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള 100 മാര്‍ക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ടയര്‍2 പരീക്ഷ ഉപന്യാസ രചന, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്. 50 മാര്‍ക്കിലുള്ള ഈ ചോദ്യങ്ങള്‍ക്കും ഒരു മണിക്കൂറാണ് സമയം.
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 44,904 1,42,400 രൂപ വരെയാണ് ശമ്പള സ്‌കെയില്‍ .കൂടാതെ ഡിയര്‍നസ് അലവന്‍സ് (ഡിഎ), പ്രത്യേക സുരക്ഷാ അലവന്‍സ് (എസ് എസ് എ), ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ), ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കുന്നതിനു mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍, IBACIO റിക്രൂട്ട്‌മെന്റ് 2023 എന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യാം ഇനി ആപ്ലിക്കേഷന്‍ ലിങ്കില്‍ പോകാം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോറം പൂരിപ്പിക്കാവുന്നതാണ് .. രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക . അപേക്ഷാ ഫോം സമര്‍പ്പിക്കുക റഫറന്‍സിനായി ആപ്ലിക്കേഷന്‍ സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക.
ഒഫീഷ്യൽ വെബ്സൈറ്റ് : mha.gov.in-
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ https://prepp.in/ib-acio-exam
https://www.facebook.com/Malayalivartha