ലോക്സഭാ സെക്രട്ടേറിയറ്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലോക്സഭാ സെക്രട്ടേറിയറ്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പാര്‍ലമെന്റ് ഓഫ് ഇന്ത്യ ജോയിന്റ് റിക്രൂട്ട്മെന്റ് സെല്‍ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 1. എക്സിക്യുട്ടീവ്/ ലെജിസ്ലേറ്റിവ്/ കമ്മിറ്റി/ പ്രോട്ടോക്കോള്‍ ഓഫീസര്‍ 2. റിസര്‍ച്ച്/ റഫറന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ 2 വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കില്‍ എല്‍എല്‍.ബി. അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ടന്റ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി യോഗ്യത. അല്ലെങ്കില്‍ ബിരുദവും 3 വര്‍ഷം മുന്‍പരിചയവും. കംപ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. ജനറല്‍ നോളജ്, മെന്റല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ് എന്നിവയാണ് സിലബസില്‍ ഉള്ളത്.
മെയിന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും ചേര്‍ത്ത് 1950 മാര്‍ക്കാണ് ഉള്ളത്. ജനറല്‍ സ്റ്റഡീസ്, ഇംഗ്ലീഷ്, 2 ഓപ്ഷനല്‍ വിഷയങ്ങള്‍ എന്നിവയില്‍ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക.
ഓപ്ഷനല്‍ വിഷയങ്ങളായി ഇനി പറയുന്നവയില്‍ ഏതെങ്കിലും രണ്ടെണ്ണം തിരഞ്ഞെടുക്കാം: അഗ്രികള്‍ച്ചര്‍, കെമിസ്ട്രി, കൊമേഴ്സ് ആന്‍ഡ് അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, ലോ, മാനേജ്മെന്റ്, മാത്തമാറ്റിക്സ്, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സോഷ്യോളജി.
ഓരോ ഓപ്ഷനല്‍ വിഷയത്തിനും രണ്ട് പേപ്പര്‍ വീതം ഉണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് പരമാവധി 1800 മാര്‍ക്കും. അഭിമുഖത്തിന് 150 മാര്‍ക്കുമാണ്.
കൂടുതൽ വിവരങ്ങള്‍ക്ക്: http://164.100.47.194/loksabha/Recruitment/advandnot.aspx.
ഹെല്പ് ഡെസ്ക്: 011 -23034521
https://www.facebook.com/Malayalivartha