കൊച്ചി ഇ.എസ്.ഐ. ആശുപത്രിയിൽ അവസരം

കൊച്ചിയിലെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് ഡോക്ടർ, ആയുർവേദ ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർക് അപേക്ഷിക്കാം. വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം.
I. പാർട് ടൈം സ്പെഷലിസ്റ്റ്:
ജനറൽ മെഡിസിൻ (ഒരു ഒഴിവ്), ജനറൽ സർജറി (ഒരു ഒഴിവ്), പൾമണോളജി (ഒരു ഒഴിവ്), ഒാർതോപീഡിക്സ് (ഒരു ഒഴിവ്), ഒഫ്താൽമോളജി (ഒരു ഒഴിവ്), പാത്തോളജി (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പി.ജി ഡിപ്ലോമയും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജൂൺ 30ന് 65 വയസ്സ് കവിയരുത്.
II. സീനിയർ റസിഡൻറ്:
ജനറൽ മെഡിസിൻ (ഒരു ഒഴിവ്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (രണ്ട് ഒഴിവ്), പീഡിയാട്രിക്സ് (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജി/പി.ജി ഡിപ്ലോമയാണ് യോഗ്യത. ജൂൺ 30ന് 35 വയസ്സ് കവിയരുത്.
III. സീനിയർ റസിഡൻറ്:
ജനറൽ മെഡിസിൻ (രണ്ട് ഒഴിവ്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒരു ഒഴിവ്), പീഡിയാട്രിക്സ് (നാല് ഒഴിവ്), ജനറൽ സർജറി (രണ്ട് ഒഴിവ്), ഒഫ്താൽമോളജി (ഒരു ഒഴിവ്), കാഷ്വാലിറ്റി (നാല് ഒഴിവ്), അനസ്തേഷ്യ (ഒരു ഒഴിവ്), ഇ.എൻ.ടി (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജി അല്ലെങ്കിൽ പി.ജി ഡിപ്ലോമ. എം.ബി.ബി.എസ് കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അതിൽ ഒരു വർഷം ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ തന്നെ ആയിരിക്കണം. ജൂൺ 30ന് 35 വയസ്സ് കവിയരുത്.
IV. പാർട് ടൈം സൂപ്പർ സ്പെഷലിസ്റ്റ്
കാർഡിയോളജി (ഒരു ഒഴിവ്), ഗാസ്ട്രോ എൻററോളജി (ഒരു ഒഴിവ്), നെഫ്രോളജി (ഒരു ഒഴിവ്).
V. ആയുർവേദ ഫാർമസിസ്റ്റ്: ഒരു ഒഴിവ്.
മെട്രിക്കുലേഷനും ആയുർവേദ ഫാർമസിയിൽ ഡിപ്ലോമയും അംഗീകൃത ആയുർവേദിക് ഫാർമസിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ജൂൺ 30ന് 32 വയസ്സിൽ കവിയരുത്.
എറണാകുളം ഉദ്യോഗമണ്ഡലിലെ ഇ.എസ്.ഐ.സി ആശുപത്രിയിൽ ജൂൺ 30നാണ് വാക് ഇൻ ഇൻറർവ്യൂ.
ബന്ധപ്പെട്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് എത്തണം. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 250 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപയും അപേക്ഷ ഫീസുണ്ട്. വനിതകൾക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് http://www.esichospitals.gov.in/ ൽ Recruitment കാണുക.
https://www.facebook.com/Malayalivartha