ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ് ഒഴിവുകൾ

ന്യൂഡൽഹിയിലെ ഡോക്ടർ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 111 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ പത്ത്.
നെഫ്രോളജി, നിയോനേറ്റോളജി, ഒഫ്തൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, പിഎംആർ, സൈക്യാട്രി, റേഡിയോളജി, ഡെർമറ്റോളജി, സർജറി, അനസ്തീസിയ, ബയോകെമിസ്ട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഇഎൻടി, എൻഡോക്രൈനോളജി,ഗാസ്ട്രോ- എന്ററോളജി, ഒബ്സ്ട്രക്ടിസ് ആൻഡ് ഗൈനക്കോളജി, മെഡിസിൻ, മൈക്രോബയോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾക്ക് www.rmlh.nic.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha