കേന്ദ്ര സർക്കാർ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ ഒഴിവുകൾ

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി സ്‌റ്റെനോഗ്രാഫർ ഒഴിവുകൾ. ഇതിലേക്കായി സ്‌റ്റെനോഗ്രഫേഴ്‌സ് (ഗ്രേഡ് സി ആൻഡ് ഗ്രേഡ് ഡി) പരീക്ഷ 2017ന് സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്‌തികയുമാണ്. 2017 സെപ്റ്റംബർ നാലു മുതൽ ഏഴു വരെ ദേശീയതലത്തിൽ പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്.
പ്രായം: 2017 ഓഗസ്‌റ്റ് ഒന്നിന് 18–27. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വികലാംഗർക്ക് പത്തും വർഷം ഇളവു ലഭിക്കും.
യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം. അംഗീകൃത ഓപ്പൺ യൂണിവേഴ്‌സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത മാത്രമേ സ്വീകരിക്കുകയുള്ളൂ.
സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം.
പരീക്ഷാ കേന്ദ്രം: തിരുവനന്തപുരത്തും (കോഡ്: 9211) കൊച്ചിയിലും (കോഡ്: 9204), തൃശൂരും (കോഡ്: 9212) കോഴിക്കോടും (കോഡ്: 9206) പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വികലാംഗർക്കും വിമുക്‌തഭടൻമാർക്കും ഫീസ് വേണ്ട. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാൻ മുഖേനയോ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്‌ക്കാം.
www.ssconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. രണ്ടു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള വിശദമായ നിർദേശങ്ങളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha