മധ്യപ്രദേശിലെ ഖമാരിയ ആയുധശാലയില്‍ 691 ഒഴിവുകള്‍

മധ്യപ്രദേശിലെ ജബല്‍പുരിലുള്ള ഖമാരിയ ആയുധശാലയില്‍ വിവിധ തസ്തികകളിലായി 691 ഒഴിവിലേക്ക് അപേക്ഷിക്കാം. ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍, ഫിറ്റര്‍( ജനറല്‍, ഓട്ടോ, ബോയിലര്‍, ഇലക്ട്രിക്, പൈപ്, ഇലക്‌ട്രോണിക്, റഫ്രിജറേഷന്‍, ഇന്‍സ്ട്രുമെന്റ്‌സ്), മെഷിനിസ്റ്റ്, എക്‌സാമിനര്‍, ഗ്രൈന്‍ഡര്‍, മേസണ്‍, കാര്‍പെന്റര്‍, ടര്‍ണര്‍, ഇലക്‌ട്രോ പ്ലേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. അതത് ട്രേഡില്‍ എന്‍.സി.ടി.വി.ടി നല്‍കുന്ന നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. എന്‍ജിനിയറിങ് ഡിഗ്രി/ ഡിപ്ലോമക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
ഫീസ്: 50രൂപ. എസ്.സി/ എസ്.ടി/ വികലാംഗര്‍/ വിമുക്തഭടര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി: മാര്‍ച്ച് 8. വെബ്‌സൈറ്റ്: www.ordkham.gov.in
https://www.facebook.com/Malayalivartha