സശസ്ത്ര സീമാബലിൽ കായികതാരങ്ങൾക്ക് അവസരം

സശസ്ത്ര സീമാബലിൽ 355 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജിഡി) തസ്തികയിലാണ് ഒഴിവുകൾ. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രായം: 18–23 വയസ്.
യോഗ്യത: കോൺസ്റ്റബിൾ (ജിഡി): മെട്രിക്കുലേഷൻ / തത്തുല്യം.
സ്പോർട്സ് യോഗ്യത: 1–4–2016 മുതൽ 31–03–2017 വരെയുള്ള കാലയളവിൽ ഏതെങ്കിലും രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരായിരിക്കണം അല്ലെങ്കിൽ ഇക്കാലയളവിനുള്ളിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സ്പോർട്സ് ഫെഡറേഷൻ എന്നിവയുടെ അംഗീകാരത്തോടെ നടന്ന നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിൽ മെഡൽ നേടിയവരായിരിക്കണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.ssbrectt.gov.in.
https://www.facebook.com/Malayalivartha