കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒഴിവുകൾ; ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

കാത്തലിക് സിറിയന്‍ ബാങ്കിൽ വിവിധ തസ്തികകളിലായി 216 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. അവസാന തീയതി ജൂലായ് 8 ആണ്. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
1. സെയില്‍സ് എക്സിക്യുട്ടീവ്
യോഗ്യത: ബിരുദം, ധനകാര്യമേഖലയിലെ സെയില്‍സ് രംഗത്ത് ചുരുങ്ങിയത് ആറുമാസത്തെ പ്രവൃത്തിപരിചയം.
2. ഏരിയ സെയില്‍സ് ഹെഡ്
യോഗ്യത: ബിരുദം ധനകാര്യമേഖലയിലെ സെയില്‍സ് രംഗത്ത് ചുരുങ്ങിയത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം.
3. റീജണല്‍ സെയില്‍സ് ഹെഡ്
യോഗ്യത: ബിരുദം, ധനകാര്യമേഖലയിലെ സെയില്‍സ് രംഗത്ത് ചുരുങ്ങിയത് 8-10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
4. റീട്ടെയില്‍ ക്രെഡിറ്റ് മാനേജര്‍
യോഗ്യത: ബിരുദം, സമാന തസ്തികയില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
5. സെയില്‍സ് മാനേജര്‍ ഡി.എസ്.ടി.
യോഗ്യത: ബിരുദം, സമാന മേഖലയില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
6. സെയില്‍സ് മാനേജര്‍ ഡി.എസ്.എ.
യോഗ്യത: ബിരുദം, സമാന മേഖലയില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
7. ഏരിയ സെയില്‍സ് മാനേജര്‍
യോഗ്യത: ബിരുദം. സമാനമേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ മൂന്നുവര്‍ഷം മാനേജര്‍ തസ്തികയിലായിരിക്കണം.
8. പ്രൊഡക്ട് മാനേജര്‍
യോഗ്യത: ബിരുദം. സമാനമേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ചുവര്‍ഷം മാനേജര്‍ തസ്തികയില്‍ ആയിരിക്കണം.
9. പ്രൊഡക്ട് മാനേജര്‍
യോഗ്യത: ബിരുദം. സമാനമേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
10. റീജണല്‍ ക്രെഡിറ്റ് മാനേജര്‍
യോഗ്യത: ബിരുദം. സമാനമേഖലയില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം.
11. പ്രൊബേഷനറി സീനിയര്‍ മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.)
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ എം.സി.എ./ എം.എസ്.സി. ഐ.ടി./ എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്.
പ്രൊബേഷനറി സീനിയര്‍ മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.) തസ്തികകളിലേക്ക് ജൂലൈ 12 വരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha