മസഗോൺ ഡോക്കിൽ അപ്രന്റിസ് ആവാം

മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ആണ്.
ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ): ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) പൈപ്പ് ഫിറ്റർ, ഫിറ്റർ– സ്‌ട്രക്‌ചറൽ: കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ പത്താം ക്ലാസ് ജയം.
ഗ്രൂപ്പ് ബി (ഐടിഐ പാസായവർ): മറൈൻ പെയിന്റർ, ഇലക്‌ട്രോണിക് മെക്കാനിക്, കാർപന്റർ, ഫിറ്റർ– സ്‌ട്രക്‌ചറൽ കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ആദ്യ ചാൻസിൽ ഐടിഐ ജയം.
ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ): റിഗർ, വെൽഡർ(ജി ആൻഡ് ഇ): കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ വിജയിച്ചിരിക്കണം.
എല്ലാ തസ്‌തികകളിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി എസ്ടി വിഭാഗക്കാർക്ക് ഫീസില്ല. ഇന്റർനെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചലാൻ മുഖേനയോ ഫീസ് അടക്കാവുന്നതാണ്.
www.mazdock.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
https://www.facebook.com/Malayalivartha