കായികതാരങ്ങൾക്ക് സെയിലറാകാൻ അവസരം

കായിക താരങ്ങൾക്ക് നാവികസേനയിൽ സെയിലർ ആകാൻ അവസരം. അവിവാഹിതരായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്.
അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, ഹോക്കി, കബഡി, വോളിബാൾ, വെയിറ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്, ഫെൻസിങ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോയിങ്, ഷൂട്ടിങ്, സെയിലിങ്, വിൻഡ് സർഫിങ്, ഇക്വസ്ട്രിയൻ തുടങ്ങിയയിനങ്ങളിൽ ഇൻറർനാഷനൽ/ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്/സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്/ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപിൽ പങ്കെടുത്തിട്ടുള്ള കായികതാരങ്ങൾക്കാണ് അവസരം.
ഡയറക്ട് എൻട്രി പെറ്റി ഒാഫിസർ:
പ്ലസ് ടുവാണ് യോഗ്യത. 1995 ആഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. ടീം ഗെയിമുകളിൽ ജൂനിയർ, സീനിയർ തലങ്ങളിലൊന്നിൽ ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവലിൽ പങ്കെടുക്കുകയോ ഇൻറർയൂനിവേഴ്സിറ്റി ടൂർണമെന്റിൽ ഒരു യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്യുകയോ വേണം. വ്യക്തിഗത ഇനങ്ങളിൽ സീനിയർ വിഭാഗത്തിൽ നാഷനൽ ലെവലിൽ കുറഞ്ഞത് ആറാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ കുറഞ്ഞത് മൂന്നാം സ്ഥാനമോ അന്തർസർവകലാശാല മത്സരങ്ങളിൽ മൂന്നാം സ്ഥാനമോ കരസ്ഥമാക്കിയിരിക്കണം.
സീനിയർ സെക്കൻററി റിക്രൂട്ട്മെന്റ്:
പ്ലസ് ടുവാണ് വിദ്യാഭ്യാസയോഗ്യത. ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവലിലോ അന്തർസർവകലാശാല മത്സരത്തിൽ ഏതെങ്കിലും സർവകലാശാലയെ പ്രതിനിധാനംചെയ്തോ പങ്കെടുത്തിരിക്കണം. 1996 ആഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
മെട്രിക് റിക്രൂട്ട്സ്:
പത്താംതരം അല്ലെങ്കിൽ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവൽ ടൂർണമെന്റിൽ പങ്കെടുത്തവരായിരിക്കണം. 1996 ഒക്ടോബർ ഒന്നിനും 2000 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.
വെബ്സൈറ്റിൽ തന്നിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ സാധാരണ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19. കൂടുതൽ വിവരങ്ങൾക്ക് https://www.joinindiannavy.gov.in/ ൽ Current Events .
https://www.facebook.com/Malayalivartha