പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍.) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലായിരിക്കും നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
1. ഫീല്‍ഡ് എന്‍ജിനീയര്‍-ഇലക്ട്രിക്കല്‍
യോഗ്യത: ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ബി.എസ്.സി. എന്‍ജിനീയറിങ്/എ.എം.ഐ.ഇ.
2. ഫീല്‍ഡ് എന്‍ജിനീയര്‍- സിവില്‍
യോഗ്യത: സിവില്‍ ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ബി.എസ്.സി. എന്‍ജിനീയറിങ്/എ.എം.ഐ.ഇ.
3. ഫീല്‍ഡ് സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ടെക്നിക്കല്‍ ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
4. ഫീല്‍ഡ് സൂപ്പര്‍വൈസര്‍- സിവില്‍
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ടെക്നിക്കല്‍ ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
കൂടുതൽ വിവരങ്ങള്‍ക്ക്: https://www.powergridindia.com/sites/default/files/Advt-FTB-ER-II-TBCB_1.pdf
https://www.facebook.com/Malayalivartha