അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ
സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. കൂടാതെ സർക്കാർ/രജിസ്റ്റേർഡ് സംഘടനകളിൽ ആരോഗ്യ സംബന്ധമായ സ്കീമുകളിൽ ഏഴു വർഷത്തിൽ കുറയാത്ത പരിചയവും ആവശ്യമുണ്ട്.
2017 മെയ് 1 നു 30 വയസ്സിനും 60 വയസ്സിനും മദ്ധ്യേ ആയിരിക്കണം പ്രായം. മുകളിൽ പറഞ്ഞ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സ്റ്റിഫിക്കറ്റുകളുമായി ജൂലൈ 20 നു മുൻപായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.
https://www.facebook.com/Malayalivartha