കൊച്ചിൻ ഷിപ്പ്‌യാഡിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ ട്രേഡുകളിൽ വർക്ക്മെൻ തസ്‌തികയിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഒൗട്ട്‌ഫിറ്റ് അസിസ്റ്റന്റ്, സെമി സ്കിൽഡ് റിഗ്ഗർ എന്നീ തസ്തികകളിലാണ് അവസരം.
2017 ജൂലൈയിൽ 30 വയസു കവിയരുത്. എസ് സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. ഒാൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുത്ത് ഫോട്ടോയും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒാഗസ്റ്റ് ഏഴിനു മുൻപ് അയയ്ക്കണം. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.cochinshipyard.com.
https://www.facebook.com/Malayalivartha