Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45,000ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്.സി തീരുമാനം

13 MARCH 2018 11:35 AM IST
മലയാളി വാര്‍ത്ത

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45 ,000 ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധികരിക്കാന്‍ പി എസ് സി തീരുമാനിച്ചു .14 ജില്ലകളുടെ മുഖ്യപട്ടികയില്‍ 22 ,500 പേരെ ഉള്‍പ്പെടുത്തും . കൂടാതെ ഉപപട്ടികയും ഉള്‍പ്പെടുത്തും . രണ്ടിലും കൂടി 45 ,000 പേരുണ്ടാകും. മേയില്‍ രേഖാപരിശോധന പൂര്‍ത്തിയാക്കി ജൂണില്‍ പ്രസിദ്ധികരിക്കും.14 ജില്ലകളിലായി രണ്ടര ലക്ഷം പേരാണ് പരീക്ഷ എഴുതിയത് .രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.
ജലസേചന വകുപ്പില്‍ നിര്‍ത്തലാക്കിയ 1,100 തസ്തികകളില്‍ ഗണ്യമായ എണ്ണം ലാസ്റ്റ് ഗ്രേഡായിരുന്നു. ലോട്ടറി വകുപ്പില്‍ പുതുതായി അനുവദിച്ച തസ്തികകളില്‍ താത്കാലികക്കാരെയാണ് നിയമിച്ചിരിക്കുന്നത്. പട്ടികജാതി വകുപ്പില്‍ വാച്മാന്‍മാരുടെ ജോലി സമയം എട്ടു മണിക്കൂറായി കുറച്ച് ഹൈക്കോടതി വിധിയുണ്ടായിട്ടും അധിക ഷിഫ്റ്റിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.പല വകുപ്പുകളിലും സ്ഥാനക്കയറ്റം നിഷേധിച്ചിട്ട് വര്‍ഷങ്ങളായി.

ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനമായി. നിലവില്‍ കോമേഴ്‌സ് ,മ്യൂസിക് ,ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.അത് ഒഴിവാക്കാനും അധ്യാപക യോഗ്യതയായ ബി എഡ് സോഷ്യല്‍ സയന്‍സിലുള്ളതാകണമെന്നു പ്രേത്യകം നിര്‍ദ്ദേശിച്ചു ഉത്തരവ് പുറപ്പെടുവിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുക.
യഥാസമയം സ്ഥാനക്കയറ്റവും തസ്തികമാറ്റവും നടക്കുന്നത് ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാണ്.


കൃഷി വകുപ്പില്‍ അഗ്രികള്‍ചറര്‍ അസിസ്റ്റന്റ് തസ്തികമാറ്റം നിയമനത്തിന് ശാരീരിക ക്ഷമത പരീക്ഷ ഒഴിവാക്കുന്നതിന് അനുമതി നല്‍കി.ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 എന്നിവക്ക് ഓണ്‍ലൈന്‍ പരീക്ഷയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫാം സൂപ്രണ്ടിന് ഓ എം ആര്‍ പരീക്ഷയും നടത്തും . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (14 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (22 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (1 hour ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (1 hour ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (1 hour ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (1 hour ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (1 hour ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (1 hour ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (2 hours ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (2 hours ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (2 hours ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (2 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (2 hours ago)

Malayali Vartha Recommends