Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം

25 JANUARY 2019 03:29 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം . ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ ആണ് ഈ ചിന്ന ഉപഗ്രഹം നിർമിച്ചത് . ഇന്നലെ രാത്രിയാണ് ഐഎസ്ആർഒ ഉപഗ്രഹം വിക്ഷേപിച്ചത്.

ഈ ഉപഗ്രഹത്തിന്റെ നിർമാണത്തിന് ആകെ ചെലവായത് പന്ത്രണ്ടു ലക്ഷം രൂപയാണ്. ആറു ദിവസം കൊണ്ടാണ് വിദ്യാർഥികള്‍ ഉപഗ്രഹം നിർമിച്ചത്. എന്നാൽ ആറു വർഷം കൊണ്ടാണ് ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയതെന്നും വിദ്യാർഥികൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ ശ്രിമതി കേശൻ പറഞ്ഞു.
കലാംസാറ്റ് – വി2 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനം ഡിസൈൻ ചെയ്തു വികസിപ്പിച്ച് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ് – വി2. വിദ്യാഭ്യാസമേഖലയെ സഹായിക്കാൻ നിർമിച്ചിരിക്കുന്നതാണ് ഈ ഉപഗ്രഹം.

വിദ്യാർഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രഞ്ജരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2017ൽ 64 ഗ്രാം മാത്രം തൂക്കം വരുന്ന ഗുലാബ് ജാമുൻ എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല

ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കായി ഇന്ത്യയൊട്ടാകെ ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കാനിരിക്കുകയാണ് ഐഎസ്ആർഓ . ചെറുപ്പക്കാരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികൾ.വിദ്യാർഥികൾക്കായി ഐഎസ്ആർഒയുടെ കീഴിൽ ‘യങ് സയന്റിസ്റ്റ്സ് പ്രോഗ്രാം’ ഉടൻ ആരംഭിക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തുനിന്നും 8,9 ക്ലാസുകളിലെ മൂന്നു വിദ്യാർഥികളെ വീതം തിരഞ്ഞെടുത്ത് ഐഎസ്ആർഒയിൽ പരിശീലനം നൽകുമെന്നും ഐഎസ്ആർഒ ചെയര്‍മാൻ ഡോ. കെ.ശിവൻ പറഞ്ഞു

മനുഷ്യനെ എങ്ങനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാം, എങ്ങനെ സുരക്ഷിതരായി തിരിച്ചെത്തിക്കാം എന്നതാണ് ഇപ്പോൾ ഐഎസ്ആർഒയ്ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. കുറേപേരുടെ തോൽവിയിൽ നിന്നുള്ള പാഠങ്ങളാണു നമ്മളിപ്പോൾ പുസ്തകങ്ങളായും അല്ലാതെയും പഠിക്കുന്നത്. പരാജയങ്ങളെ അവസരങ്ങളായി കണ്ട് അതിൽനിന്നു പഠിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോടു നിർദേശിച്ചു.

2022നകം ഗഗനയാൻ പദ്ധതി നടപ്പിലാക്കുന്നതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപു ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (36 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (47 minutes ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (2 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (3 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends