Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...


പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

11 NOVEMBER 2026 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ഫോം 6 സമര്‍പ്പിക്കാമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവരുടെ പേര് നിലവിലെ എസ്.ഐ.ആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, ഫോം 6 സമര്‍പ്പിക്കുമ്പോള്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയാണെന്ന വിവരം നല്‍കേണ്ടി വരുന്നത് തെറ്റായ പ്രഖ്യാപനമാകുമോ എന്ന ആശങ്ക ചില വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നുവെന്ന കാരണത്താല്‍ മാത്രം ഫോം 6 സമര്‍പ്പിക്കുന്നതിന് തടസമില്ല. എസ്.ഐ.ആര്‍ നടപടികള്‍ക്കിടയിലോ അതിനുശേഷമോ അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നുവെന്ന കാരണത്താല്‍ മാത്രം ഫോം 6 സമര്‍പ്പിച്ചതിന്‍റെ പേരില്‍ ജനപ്രാതിനിധ്യ നിയമം 1950 ലെ വകുപ്പ് 31 പ്രകാരം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (ഇആര്‍ഒ) നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബന്ധപ്പെട്ട പാര്‍ലമെന്‍റ് അല്ലെങ്കില്‍ നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അപേക്ഷകന്‍റെ പേര് നിലവില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അപേക്ഷയില്‍ നല്‍കുന്ന പ്രഖ്യാപനം നിയമാനുസൃതമാണെന്നും ഉറപ്പുവരുത്തണം.

ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഫോം 6 സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (6 minutes ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (9 minutes ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (12 minutes ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (15 minutes ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (18 minutes ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (22 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (27 minutes ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (33 minutes ago)

ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...  (36 minutes ago)

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (41 minutes ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (43 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (47 minutes ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (50 minutes ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (53 minutes ago)

KOLLAM അന്വേഷണത്തിന് പോലീസ്  (55 minutes ago)

Malayali Vartha Recommends