Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...


പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി

11 NOVEMBER 2026 05:55 PM IST
മലയാളി വാര്‍ത്ത

കേരള സർക്കാരിന്റെ നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ രൂപത്തിൽ പ്രീമിയം കുത്തനെ വർധിപ്പിച്ചതിൽ ഓവർസീസ് എൻ സി പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.പ്രവാസികൾക്ക് ആശ്വാസവും ആരോഗ്യസുരക്ഷയും നൽകേണ്ട പദ്ധതി, അവർക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല. ജീവിതച്ചെലവുകളും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ പ്രയാസപ്പെടുന്ന സാധാരണ പ്രവാസികൾക്ക് ഈ വർധന ഇരുട്ടടിയാണ്.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ പ്രവാസി ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ- പ്രവാസികളുടെ ക്ഷേമവും ഭാവി സുരക്ഷയും മുൻനിർത്തിയുള്ള നടപടിയായിരുന്നു. ആ ക്ഷേമ സമീപനത്തിൽനിന്ന് വ്യത്യസ്തമായി, നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയമായി വൻതുക ഈടാക്കുന്നത് പ്രവാസികളുടെ താത്പര്യങ്ങളെക്കാൾ ഇൻഷുറൻസ് കമ്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സഹായകമാകുന്നത്. സർക്കാർ മുൻഗണന നൽകേണ്ടത് പ്രവാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്.

അമിത പ്രീമിയം അടിച്ചേൽപ്പിച്ച്, സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം ചേരാനാകുന്ന നിലയിലേക്ക് ഒരു ക്ഷേമപദ്ധതി മാറുന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു. സാധാരണ പ്രവാസികളെ പദ്ധതിയിൽനിന്ന് അകറ്റുന്ന ഈ പ്രീമിയം വർധന, ഫലത്തിൽ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമായി വേണം കരുതാൻ.കേരള സർക്കാരും നോർക്കയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. അമിത പ്രീമിയം വർധന പിൻവലിച്ച്, സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്കിൽ നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കണം.പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ട പദ്ധതി അവരെ സാമ്പത്തികമായി പിഴിയാനുള്ള സംവിധാനമായി മാറരുത്. പ്രവാസികളുടെ ആശങ്കകൾ ഗൗരവത്തോടെ പരിഗണിച്ച് പ്രീമിയം വർധന പുനഃപരിശോധിക്കണമെന്ന് ഓവർസീസ് എൻ സി പി ഭാരവാഹികൾ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (6 minutes ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (9 minutes ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (12 minutes ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (15 minutes ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (18 minutes ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (22 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (27 minutes ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (33 minutes ago)

ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...  (36 minutes ago)

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (41 minutes ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (43 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (47 minutes ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (50 minutes ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (53 minutes ago)

KOLLAM അന്വേഷണത്തിന് പോലീസ്  (55 minutes ago)

Malayali Vartha Recommends