Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ

06 JUNE 2019 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നാളെ സുപ്രീംകോടതിയെ സമീപിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് വൈകുന്നേരം നാലു മണി വരെ

കീം റാങ്ക് പട്ടിക ... ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളില്‍ ഇനി ഒഴിവുള്ളത് 29069 സീറ്റുകള്‍...

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ നാളെ വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം...

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ. ശരീരവും മനസ്സും ഒരേപോലെ കൂടിച്ചേരുമ്പോഴാണ് ശ്രദ്ധയുണ്ടാകുന്നത്. ശ്രദ്ധയുള്ളവരുടെ ഒന്നാമത്തെ ഗുണം അവർക്ക് സാധാരണ തെറ്റുകൾ ഉണ്ടാകുവാൻ സാധ്യത വളരെ കുറവാണ്. കൂടാതെ, അവർക്ക് കാര്യക്ഷമത കൂടുതലായിരിക്കും.
ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതാണ് കാര്യക്ഷമത എന്ന തെറ്റായ ധാരണ നമുക്കുണ്ട്. ഇത് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയും തെറ്റുകൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഏറ്റെടുത്ത ജോലികൾ കൃത്യസമയത്തു തെറ്റ് കൂടാതെ ചെയ്തു തീർക്കുന്നതിന് ശ്രദ്ധ ആവശ്യമാണ്. എങ്ങനെ ശ്രദ്ധ വർധിപ്പിക്കാമെന്ന് നോക്കാം.

1. മെഡിറ്റേഷൻ അഥവാ ധ്യാനം
സ്ഥിരമായി ധ്യാനം (Meditation) പരിശീലിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് സഹായിക്കും .. അതിലൂടെ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുവാൻ സാധിക്കും. പലതരത്തിലുള്ള മെഡിറ്റേഷൻ രീതികളുണ്ടെങ്കിലും നമുക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന മെഡിറ്റേഷൻ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത് .പെട്ടെന്നുള്ള ദേഷ്യം, സങ്കടം, സമ്മര്‍ദ്ദം, എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.

2. യോഗയോ മറ്റ് വ്യായാമങ്ങളോ ശീലിക്കുക
വ്യായാമങ്ങൾ സാധാരണ ശരീരത്തിന് വേണ്ടിയുള്ളതാണെങ്കിലും ഇത് പൊതുവേ നമ്മുടെ മനസ്സിനെയും കാര്യമായി സ്വാധീനിക്കുന്നു. ആ സ്വാധീനമാണ് നമ്മുടെ ശ്രദ്ധയേയും രൂപപ്പെടുത്തുന്നത്. പ്രത്യേകിച്ച് യോഗ പോലെയുള്ള വ്യായാമങ്ങൾ. യോഗയിൽ ഏറ്റവും പ്രധാനപ്പെട്ട സൂര്യനമസ്ക്കാരം, അതിൽ ശ്വാസോഛ്വാസം എടുക്കുന്ന രീതിയിൽ പോലും ശ്രദ്ധ വളരെ അനിവാര്യമാണ്. നിരന്തര യോഗാ പരിശീലനത്തിലൂടെ ആ ശ്രദ്ധ നമുക്ക് ആർജ്ജിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കാൻ യോഗയ്ക്ക് കഴിയും

3. ചെറിയ വെല്ലുവിളികൾ ഏറ്റെടുക്കുക

ചെറിയ രീതിയിൽ ചലഞ്ച് ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. ഉദാ. 1..2..3 എന്ന ഓർഡറിൽ 100 വരെ നമുക്ക് നിഷ്പ്രയസമായി എണ്ണാം അതിൽ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും തന്നെയില്ല.. എന്നാൽ അത് നേരേ മറിച്ച് നാലിടവിട്ട് റിവേഴ്സ് ഓർഡറിൽ ആണെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ് അതായത്, 100…96…92… 88 ഇത്തരത്തിൽ എണ്ണുക. ഇത് പോലെ അൽപ്പം ബുദ്ധിമുട്ടുള്ളതും എന്നാൽ ലളിതവുമായിട്ടുള്ള കാര്യങ്ങളിൽ മനസ്സിനെ വ്യാപൃതമാക്കുക.. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മനസ്സിന്റെ പങ്ക് വളരെ വലുതാണ്. ശ്രദ്ധ വളർത്തുവാൻ അത് സഹായകരവുമാണ്.

4. വാച്ചിന്റെ സൂചികൾ ശ്രദ്ധിക്കുക

കൈയ്യിലെ വാച്ചിലോ അല്ലെങ്കിൽ ഏതെങ്കിലും ക്ലോക്കിലോ അതിലെ സെക്കന്റ് സൂചിയുടെ നീക്കം മാത്രം ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. ഒരു മിനിട്ടിൽ ഒരുതവണപോലും വിട്ടുപോകാതെ അതിന്റെ നീക്കം തന്നെ വീക്ഷിച്ചുകൊണ്ടേയിരിക്കുക.. ഏതെങ്കിലും സന്ദർഭത്തിൽ അതുവിട്ടുപോയാൽ പിന്നേയും ഒന്നേന്ന് ആവർത്തിക്കുക. ഇങ്ങനെയുള്ള ചെറിയ വീക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

5. ശബ്ദങ്ങൾക്ക് കാതോർക്കുക

കണ്ണുകൾ അടച്ചുകൊണ്ട് ചുറ്റിനും കേൾക്കുന്ന ചെറിയ ശബ്ദങ്ങൾപോലും ശ്രദ്ധിക്കുക. ചിലപ്പോഴത് പക്ഷികളുടെ ആകാം.. അല്ലെങ്കിൽ റോഡിലൂടെ പോകുന്ന വാഹങ്ങളുടേതാവാം… ഏതുമായിക്കൊള്ളട്ടെ ശബ്ദം കെട്ട് അത് തിരിച്ചറിയാൻ ശ്രമിക്കുക വഴി നമ്മുടെ ശ്രദ്ധയും വർദ്ധിക്കും.

ഇത്തരം 5 കാര്യങ്ങളിലൂടെ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുവാൻ സാധിക്കും. ശ്രദ്ധ കൂടുന്നതുവഴി, പഠനത്തിലായിക്കൊള്ളട്ടെ നമ്മൾ ചെയ്യുന്ന ഏതു ജോലിയുമായിക്കൊള്ളട്ടെ അതെല്ലാം കാര്യക്ഷമമായി വളരെ നിസാരമായി നമുക്ക് ചെയ്യുവാൻ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (32 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (45 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (3 hours ago)

Malayali Vartha Recommends