Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

അറിവിന്റെ ജാലകം ..കേരളവുമായി ബന്ധപ്പെട്ട വിവരങ്ങൾ

17 JULY 2019 02:11 PM IST
മലയാളി വാര്‍ത്ത

പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ പറയുന്നത്. പി എസ് സി പരീക്ഷയ്‌ക്കൊരുങ്ങുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് പി എസ് സി പരീക്ഷാവിജയത്തില്‍ പരമപധാനമാണ്. 

1 കേരളത്തിലെ ആദ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജ് ഏതാണ്
Ans : തിരുവനതപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1951-ലാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ആശുപത്രിയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റും അദ്ദേഹം തന്നെയായിരുന്നു
തിരുവനന്തപുരം മെഡിക്കൽ കോളെജ് ക്യാമ്പസിൽ മെഡിക്കൽ കോളേജും ആശുപത്രിയും കൂടാതെ നഴ്സിങ് കോളേജ്, റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത്‌ സയൻസസ് സ്റ്റഡീസ്, ദന്തൽ കോളേജ്, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫാർമസി കോളേജ് എന്നിവയും ഇപ്പോൾ ഉണ്ട്.

2 കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല ഏത് ?
Ans : തിരുവിതാംകൂര്‍ സര്‍വകലാശാല.
1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല. ഇപ്പോള്‍ കേരള സര്‍വകലാശാല എന്നറിയപ്പെടുന്നു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവായിരുന്നു സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍.

3 ആറ്റിങ്ങൽ കലാപം എന്ന്?
Ans : 1721 ൽ
1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.
ഡച്ചുകാരുടെ കുരുമുളകുവ്യാപാര കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സായുധശക്തിയുടെ പിൻബലത്തോടെ 1684 ൽ ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങിൽ റാണിയുടെ ഒത്താശയോടെ കോട്ടപണി ആരംഭിച്ചു. 1695 ൽ അവർ കോട്ട പണിതീർത്തു.
ആറ്റിങ്ങൽ റാണിയുമായി കൂടുതൽ അടുത്ത ബ്രിട്ടീഷുകാർ 1697 ൽ കുരുമുളകിന്റെ കുത്തക തന്ത്രപൂർവം കൈക്കലാക്കി. ബ്രിട്ടീഷുകാർ കോട്ട നി‌ർമ്മിച്ച അന്നുമുതൽ എല്ലാ വർഷവും റാണിക്ക് ‘കപ്പം’ കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. വിദേശ വസ്തുക്കളായിരുന്നു റാണിക്ക് പ്രിയമെന്നറി‌ഞ്ഞ് അത് നൽകാൻ അവർ പരമാവധി ശ്രമിച്ചിരുന്നു.
എട്ടുവീട്ടിൽ പിള്ളമാർ ഇതിനെ ചെറുത്തു. റാണിക്ക് സമ്മാനങ്ങൾ നൽകുന്നത് തങ്ങൾ വഴി ആകണമെന്ന് അവർ ശഠിച്ചു. ഈ ശാസന ഗീഫോർഡ് നിരസിച്ചതോടെ സമ്മാനവുമായി വന്ന ബ്രിട്ടീഷുകാരെ ആറ്റിങ്ങൽ ഏലാപ്പുറത്തുവച്ച് എട്ടുവീട്ടിൽ പിള്ളമാരുടെ സംഘം ഒളിഞ്ഞിരുന്ന് ആക്രമിച്ചു മുഴുവൻ ബ്രിട്ടീഷുകാരെയും വീര സമരപോരാളികൾ കൊന്നു. വെട്ടിയെടുത്ത തലകളാണ് പിറ്റേന്ന് റാണി കണികണ്ടത്. കലാപകാരികൾ അഞ്ചുതെങ്ങിലെത്തി ബ്രിട്ടീഷുകാരുടെ പള്ളി അഗ്നിക്കിരയാക്കി. കോട്ട വളഞ്ഞു. കോട്ടയ്ക്കുള്ളിൽ നിന്നും ആരെയും പുറത്തുവിട്ടില്ല. തലശ്ശേരിയിൽ നിന്നും വലിയ ബ്രിട്ടീഷ് പട എത്തിയാണ് പോരാളികളെ ആക്രമിച്ചത്. പരാജിതരായ കലാപകാരികളെ റാണിയുടെ ഒത്താശയോടെ ശിക്ഷിച്ചു.

4 കേരളത്തിൽ മലകൾ ഇല്ലാത്ത ഒരേ ഒരു ജില്ല ഏതാണ്?
Ans : ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലക്ക് ഒട്ടേറെ പ്രത്യേകതകളും പ്രാധാന്യവും ഉണ്ട്. ഒട്ടുമിക്ക പി എസ് സി പരീക്ഷകളിലും ആലപ്പുഴയുടെ ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട് . ആലപ്പുഴയുടെ പ്രധാന പ്രത്യേകതകൾ ഇവയാണ്

കേരളത്തിലെ ഒരു തീരദേശ ജില്ലയായ ആലപ്പുഴ 1957 ഓഗസ്റ്റ് 17 നാണ് രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കൊല്ലം-കോട്ടയം ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് . ആലപ്പുഴ പട്ടണത്തിന്റെ ശില്പി രാജ കേശവ ദാസ് ആണ്
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർ വ്യവസായ സ്ഥാപനങ്ങളും ജില്ലയിലാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു.ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ ആലപ്പുഴ ജില്ലയിലാണ്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയും കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയും ആലപ്പുഴ തന്നെ .
സമുദ്ര നിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് കിഴക്കിന്റെ വെനീസ് എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.
➡കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോർപ്പറേഷന്റെ ആസ്ഥാനം, വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല, കായംകുളം താപനിലയം, എന്നിവയും ആലപ്പുഴയിലാണ്
➡കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴയ്ക്ക് അടുത്തുള്ള കലവൂര് ആണ്
➡സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്
സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാർക്ക് - ആലപ്പുഴ അരൂരിൽ ആണ്
കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം കായംകുളം ആണ്
പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല,✳ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം, കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല എന്നിവയും ആലപ്പുഴയിൽ തന്നെ
ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹറുട്രോഫി വള്ളം കളി പുന്നമട കായലിൽ ആണ് നടക്കുന്നത്
സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം : കുട്ടനാട്
ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം : നാടുഭാഗം ചുണ്ടൻ ആലപ്പുഴയുടെ മാത്രം സ്വകാര്യ അഭിമാനമാണ്.
മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം : കുമാരകോടി (1924 ജനുവരി 16)
ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത് കായംകുളത്താണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (1 hour ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (1 hour ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (2 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (3 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (3 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (4 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (7 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (7 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (8 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends