Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..

യുഎഇ തൊഴിൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ ഇനി മുതല്‍ ഓണ്‍ലൈന്‍ സഹായം ലഭിക്കും.

25 JULY 2019 05:09 PM IST
മലയാളി വാര്‍ത്ത

യുഎഇ വിസ യാഥാര്‍ത്ഥമാണോ വ്യാജമാണോയെന്ന് പരിശോധിച്ചറിയാന്‍ ഉള്ള സൗകര്യമാണ് ഒരുക്കുന്നത് . 

തൊഴിലന്വേഷകരേയും വിനോദ സഞ്ചാരികളേയും വഞ്ചിച്ച്‌ പണം തട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ദുബായ് താമസ-കുടിയേറ്റ വകുപ്പിന്റെ പുതിയ നീക്കം. അടുത്തിടെ വ്യാജ വിസ തട്ടിപ്പിൽ ധാരാളം മലയാളികൾ ഇരയായിട്ടുണ്ടായിരുന്നു. 
വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് നിരവധിപ്പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതേ തുടര്‍ന്ന് നിരവധിപ്പേര്‍ വ്യാജ വിസയാല്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് താമസ കുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്

മലയാളികളടക്കം പ്രതിമാസം ആയിരക്കണക്കിനു പേരാണ് തൊഴില്‍തേടി യുഎഇയിലെത്തുന്നത്. ഇക്കൂട്ടരില്‍ തൊഴില്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച വിസ അസ്സലാണോ വ്യാജമാണോയെന്ന് ഓണ്‍ലൈന്‍ വഴിയറിയാന്‍ ദുബായി താമസ-കുടിയേറ്റ വകുപ്പ് സംവിധാനമൊരുക്കിയത്. 

വ്യാജ വീസയിൽ എത്തുന്നയാളുകൾക്ക് പ്രവേശനാനുമതി ലഭിക്കില്ല. ഇവരെ ആഗമന ഹാളിൽവച്ചുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ യാത്രയ്ക്കു മുൻപ് വീസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു...

വിസ നമ്പറും, വിസ ലഭിച്ചതാര്‍ക്കാണോ ആ വ്യക്തിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസലാണോ എന്ന് മനസിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്

www.amer.ae വെബ്സൈറ്റിൽ വിസ എൻക്വയറി വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് വീസ നമ്പർ, പേര്, ജനന തീയതി, രാജ്യം എന്നിവ നല്‍കിയാല്‍  വിവരങ്ങള്‍ ലഭിക്കും. ഒറിജിനല്‍ വിസയാണെങ്കിൽ വിസയുടെ പകർപ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കിൽ മിസ് മാച്ച് എന്ന് കാണിക്കും.

 എമിഗ്രേഷൻ, ആമർ സെന്റർ, തസ്ഹീൽ സെന്റർ, അംഗീകൃത ടൈപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലൂടെയും ഇക്കാര്യങ്ങള്‍  പരിശോധിക്കാം. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വീസ ഒറിജിനലാണോ എന്ന് അറിയാനാകുമെന്നും അധികൃതര്‍ അറിയിച്ചു

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ നിരവധിപ്പേര്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്

യുഎഇയിലെ താമസ കുടിയേറ്റ വകുപ്പിൽനിന്നോ ടൂറിസം വകുപ്പിൽനിന്നോ നേരിട്ടോ അല്ലെങ്കിൽ അംഗീകൃത ട്രാവൽ, ടൂർ ഏജൻസികളിൽനിന്നോ മാത്രമേ വീസ എടുക്കാവൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ദുബായ് ടൂറിസം വകുപ്പ് വെബ്സൈറ്റിൽ അംഗീകൃത ഏജൻസികളുടെ പേരും വിലാസവും നമ്പറും കൊടുത്തിട്ടുണ്ട്....

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (1 hour ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (2 hours ago)

ഹെലികോപ്റ്റർ സജ്ജം  (2 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (2 hours ago)

പോലീസിലും ചാറ്റർജി  (2 hours ago)

പെൻഷൻ; പദ്ധതി  (3 hours ago)

ആരോഗ്യ പരിരക്ഷ  (3 hours ago)

ആക്രമണം നടത്താൻ കഴിയും  (3 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (3 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (4 hours ago)

പരാതി നൽകി കുടുംബം  (4 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (4 hours ago)

ഹൈക്കോടതിയിലേക്ക്  (4 hours ago)

തിരച്ചിൽ തുടരുന്നു  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

Malayali Vartha Recommends