Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു

വികാസത്തിന്റെ പാതയിലുള്ള ലോജിസ്റ്റിക്‌സ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിയ്ക്കും

07 JANUARY 2020 12:29 PM IST
മലയാളി വാര്‍ത്ത

പുതുതായി ഫണ്ടിംഗ് കൈവന്നതിനാല്‍ വികസനത്തിന് പുതിയ ആക്കം കുറിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ലോജിസ്റ്റിക്‌സ് രംഗത്തുള്ള കമ്പനികള്‍, പുതിയ നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം എത്തിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നതിനാല്‍ നവാഗതരെ തങ്ങളുടെ തൊഴില്‍ സേനയുടെ ഭാഗമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന സമയമാണിത്. 

ഡെലിവറി മേഖലയില്‍ വാതില്‍പ്പടി ഡെലിവറി ആയ ലാസ്റ്റ് മൈല്‍ ഡെലിവറി രംഗത്തും അതിനു തൊട്ടു മുന്‍പത്തെ ഘട്ടം വരെ ഡെലിവറി ഐറ്റം എത്തിയ്ക്കുന്ന മിഡില്‍ ഡെലിവറി രംഗത്തും , ഇവയുടെ സോര്‍ട്ടിങ് , പാക്കിങ് എന്നിവ നടക്കുന്നിടങ്ങളിലും 20-മുതല്‍ 25 %-ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി വരും എന്നാണ് ക്വെസ് , പീപ്പിള്‍സ്‌ട്രോങ്ങ് പോലെയുള്ള റിക്രൂട്ട്‌മെന്റ് കമ്പനികള്‍ പറയുന്നത്. ഫ്ളീറ്റ് ആന്‍ഡ് വെയര്‍ ഹൗസ് മാനേജേഴ്‌സ് , ലോഡിങ് സൂപ്പര്‍വൈസര്‍സ്, സീ ഫെറേഴ്‌സ് എന്നിവരുടെ തൊഴില്‍ സാധ്യതയിലും വര്‍ധനവ് ഉണ്ടാകും.

ഇന്ത്യയിലെ മുന്‍നിരയിലുള്ള ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീംലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം , 2018 -ല്‍ 11 ദശലക്ഷം ആയിരുന്ന ലോജിസ്റ്റിക്‌സ് രംഗത്തെ തൊഴില്‍ അവസരങ്ങള്‍ , 2022 ആകുമ്പോള്‍ 14 ദശലക്ഷം തൊഴില്‍ ഒഴിവുകള്‍ എന്ന അവസ്ഥയില്‍ എത്തുമെന്നും , വെര്‍ ഹൗസിംഗ് രംഗത്തു മാത്രം 1,20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നുമാണ്.

പശ്ചാത്തല സൗകര്യ വികസനം മെച്ചപ്പെട്ടതിനാലും , പ്രോല്‍സാഹനജനകമായ സര്‍ക്കാര്‍ നയങ്ങള്‍ മൂലവും ,സാങ്കേതിക രംഗത്ത് ഉണ്ടായ മുന്നേറ്റവും എല്ലാം ലോജിസ്റ്റിക്‌സ് മേഖലയെ ഇക്കൊല്ലം ഏറ്റവും കൂടുതല്‍ തൊഴില്‍ വളര്‍ച്ച കൈവരിയ്ക്കാന്‍ സാധ്യത ഉള്ള രംഗമായി ഉയര്‍ത്തിക്കാട്ടുന്നു. ജീവനക്കാര്‍ക്ക് ഓഫ് സീസണില്‍ 15,000-ത്തിനും 18,000-ത്തിനും ഇടയിലും പീക്ക് സീസണില്‍ 25000 -ത്തിനും 30000 -ത്തിനും ഇടയിലും പ്രതിമാസ വരുമാനം ലഭിയ്ക്കാന്‍ സാധ്യത ഉണ്ട്.

ഈ സെക്റ്ററിന് ഇത് വരെയും വേണ്ട രീതിയിലുള്ള സംഘാടനം ലഭിച്ചിരുന്നില്ല. എന്നാല്‍ 2020-ല്‍ ഇതിനു കൂടുതല്‍ ഏകീകരണം ഉണ്ടാകുകയും രണ്ടും മൂന്നും നിര പട്ടണങ്ങളിലേക്ക് വികസനം വ്യാപിയ്ക്കുകയും ചെയ്യുമെന്നതിനാല്‍ കൂടുതല്‍ ഒഴിവുകള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നാണ് ക്വെസ് ഇന്ത്യ-റീജിയന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ആയ ഗുരു പ്രസാദ് ശ്രീനിവാസന്‍ പറയുന്നത് . ഇദ്ദേഹത്തിന്റെ റിക്രൂട്ടിങ് കമ്പനി 10,000-ത്തോളം നവാഗതര്‍ക്ക് ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ട് അപ്പുകളില്‍ പരിശീലനം നല്‍കി കൊണ്ടിരിയ്ക്കുകയാണെന്നും , മിഡില്‍ , ലാസ്റ്റ് മൈല്‍ ഡെലിവറി രംഗങ്ങളിലും സോര്‍ട്ടിങ് , പാക്കിങ് കേന്ദ്രങ്ങളിലും സ്റ്റാഫിന്റെ ആവശ്യം 15 % -ത്തോളം ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ഇ-കോമേഴ്സ് കമ്പനികള്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ഔട്ട്‌സോഴ്‌സിങ് മൂലം തന്നെ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിയ്ക്കപ്പെടുമെന്ന് കരുതുന്നതായി പീപ്പിള്‍സ്‌ട്രോങ്ങ് റിക്രൂട്ടിങ് കമ്പനി പറയുന്നു . ടെക്നോളജി , അനലിറ്റിക്സ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , എന്നീ മേഖലയിലാവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കുന്നത് എന്നാണ് പീപ്പിള്‍സ്‌ട്രോങ്ങിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പറഞ്ഞത്.

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട് ഇക്കഴിഞ്ഞ മാസത്തില്‍ , ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് ആയ ഷാഡോ ഫാക്‌സില്‍ 60 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത് . ഇന്ത്യയിലും ചൈനയിലുമായി പരന്നു കിടക്കുന്ന വിവിധ പട്ടണങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനവും , സ്ട്രാറ്റജിയും , ഗ്രോത്ത് ടീമിനെയും വ്യാപിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ നടപടി .

ഇന്ത്യയില്‍ 2019 -ലെ നിക്ഷേപങ്ങളുടെ 3 %-വും ലോജിസ്റ്റിക്‌സ്, ലോജിസ്റ്റിക്‌സ് ഇ -കോമേഴ്സ് കമ്പനികളുടെ ഭാഗത്തു നിന്നായിരുന്നുവെന്നും 335 മില്യണ്‍ ഡോളറിന് അടുപ്പിച്ചു വരും അവരുടെ ഷെയര്‍ എന്നുമാണ് ഒരു സ്റ്റാഫിങ് കമ്പനി വെളിപ്പെടുത്തിയത്. വിവിധ ലോജിസ്റ്റിക്‌സ് കമ്പനികള്‍ സി -സീരീസിനും അതിന് മേല്‍പ്പോട്ടുമുള്ള വളര്‍ച്ചാനിരക്കാണ് പോയ വര്‍ഷത്തില്‍ നേടിയതെന്നതും ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ വച്ച് പുലര്‍ത്തുന്ന ആത്മവിശ്വാസം ഗുണപ്രദമാണെന്നുമാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...  (45 minutes ago)

, വഴങ്ങാതെ സെലൻസ്കി  (52 minutes ago)

ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?  (1 hour ago)

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (4 hours ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (6 hours ago)

ഹെലികോപ്റ്റർ സജ്ജം  (6 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (6 hours ago)

പോലീസിലും ചാറ്റർജി  (6 hours ago)

പെൻഷൻ; പദ്ധതി  (7 hours ago)

ആരോഗ്യ പരിരക്ഷ  (7 hours ago)

ആക്രമണം നടത്താൻ കഴിയും  (7 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (7 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (8 hours ago)

പരാതി നൽകി കുടുംബം  (8 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (8 hours ago)

Malayali Vartha Recommends