Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഇക്കൊല്ലം ഇന്‍ക്രിമെന്റുകള്‍ക്ക് മാന്ദ്യം ബാധിയ്ക്കുമെങ്കിലും, ഹോട്ട് സ്‌കില്ലുകള്‍ അംഗീകാരം നേടും

10 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കമ്പനികളില്‍ ഇക്കൊല്ലം ശമ്പളവര്‍ധനയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെങ്കിലും, ഹോട്ട് സ്‌കില്‍സ് ഉള്ള സ്റ്റാഫിനെ (വളരെ ഡിമാന്റുള്ളതും എന്നാല്‍ ലഭിയ്ക്കാന്‍ സാധ്യത കുറവുള്ളതുമായ സ്‌കില്ലുകള്‍) കമ്പനിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചവരോടൊപ്പം സുരക്ഷിതരായി നിലനിര്‍ത്താനായിരിയ്ക്കും കമ്പനികള്‍ ശ്രമിയ്ക്കുക എന്നാണ് കരുതപ്പെടുന്നത്.

മിടുക്കും കഴിവുമുള്ള സ്റ്റാഫേഴ്‌സിന്റെ ആവശ്യം അധികമാണെങ്കിലും ലഭിയ്ക്കാനുള്ള സാധ്യത കുറവുള്ള, അതായത് ഡിമാന്‍ഡ്- സപ്ലൈ ഗാപ് അധികമുള്ള, സ്ഥിതിയാണ് നിലവിലുള്ളതെന്നതിനാല്‍, കമ്പനിയിലെ ഹോട്ട് സ്‌കില്ലുകളുള്ള സ്റ്റാഫേഴ്‌സിന് ഒരു പ്രീമിയം നല്‍കി അവിടെത്തന്നെ നിലനിര്‍ത്താനാവും കമ്പനികള്‍ ശ്രമിയ്ക്കുക.

ചുരുക്കത്തില്‍ പ്രത്യേക കഴിവുകള്‍ ഉള്ളവരും, അങ്ങനെ അല്ലാതെ മികച്ച പ്രവര്‍ത്തനം നടത്തുന്ന മറ്റുള്ളവരും തമ്മില്‍ ഇന്‍ക്രിമെന്റില്‍ തീരെ ചെറിയ വ്യത്യാസം മാത്രമായിരിയ്ക്കും ഇക്കൊല്ലം ഉണ്ടാവുന്നത്. ഏത് തരം മെഷീന്റെയും സങ്കീര്‍ണമായ പ്രവര്‍ത്തന രീതി വേഗത്തില്‍ മനസ്സിലാക്കി എടുക്കുന്നതില്‍ പ്രത്യേക കഴിവുള്ള ഒരു സ്റ്റാഫ് ഉണ്ടെങ്കില്‍, അയാളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും, കമ്പനിയ്ക്ക് അയാളുടെ ആ കഴിവിലുള്ള വിശ്വാസം മൂലം അയാളെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചേക്കും . അതിനാല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച സ്റ്റാഫിന് നല്‍കുന്ന അതെ സാമ്പത്തിക പരിരക്ഷ ഈ ഹോട്ട് സ്‌കില്‍ ഉള്ള സ്റ്റാഫിനും ലഭിയ്ക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , മെഷീന്‍ ലേണിംഗ് , അനലിറ്റിക്സ് , ഡേറ്റ സയന്‍സ് , അജൈല്‍ പ്രൊജക്റ്റ് മാനേജ്മെന്റ് ,ബ്ലോക്ക് ചെയിന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിങ്ങനെ കമ്പനികള്‍ തിരയുന്ന കഴിവുകള്‍ക്ക് അധികതുക നല്‍കുവാന്‍ അവര്‍ ഒരുക്കമാണ്.

ടെക്നിക്കല്‍ രംഗത്തെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈലുകളായ മെഷീന്‍ ലേര്‍ണിംഗ് എഞ്ചിനീയര്‍മാര്‍ , ഹാഡൂപ് സ്‌പെഷ്യലിസ്റ്റുകള്‍, പൈത്തണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ , എ ഡബ്ലിയു എസ് സ്‌പെഷ്യലിസ്റ്റുകള്‍, ഡേറ്റ ഡെവലപ്പര്‍മാര്‍, ക്ളൗഡ് കമ്പ്യൂട്ടിങ് ആര്‍ക്കിടെക്ടുകള്‍ , ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് ആറു മുതല്‍ പത്ത് വരെ വര്‍ഷങ്ങളുടെ അനുഭവ പരിചയം കൂടി ഉണ്ടെങ്കില്‍ വളരെ ഉയര്‍ന്ന സാലറിയും ഇന്‍ക്രിമെന്റും ഉറപ്പാണ്. കാരണം നിലവിലെ ഡിമാന്‍ഡ്- സപ്ലൈ അന്തരം അത്തരത്തിലാണ് .

ഐ ടി തൊഴില്‍ മേഖലയില്‍ 'ഹോട്ട് സ്‌കില്ലുകള്‍ ' ഉള്ള സ്റ്റാഫേഴ്‌സിന് ലഭിയ്ക്കാന്‍ ഇടയുള്ള വേതനം, ശരാശരിയില്‍ നിന്നും ഉയര്‍ന്നത് എന്ന് കരുതാവുന്നതു മുതല്‍ ഏറ്റവും മികച്ച വേതനം എന്ന് പറയാവുന്നത് വരെയുള്ളത് ആയിരിയ്ക്കും. മറ്റുള്ളവര്‍ക്ക് ഈ വര്‍ഷം ചെറിയ തോതിലുള്ള വര്‍ദ്ധനവ് മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കമ്പനിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സ്റ്റാഫിന്, തന്റെ ഇപ്പോഴത്തെ സാലറിയില്‍ , കഴിഞ്ഞ വര്‍ഷം ശരാശരി പ്രകടനം മാത്രം കാഴ്ച വച്ച സ്റ്റാഫിനേക്കാള്‍ , 1.7 മടങ്ങ് വര്‍ധന വരെ പ്രതീക്ഷിയ്ക്കാവുന്നതാണ്. ഒരു ശരാശരി സ്റ്റാഫിന് അധികമായി നല്‍കുന്ന ഓരോ രൂപയ്ക്കും പകരമായി ടോപ് പെര്‍ഫോമര്‍ക്ക് 2 .16 രൂപ എന്ന കണക്കില്‍ ഇന്ത്യയിലെ ഐ ടി കമ്പനികള്‍ നല്‍കാനുള്ള സാധ്യത ഉണ്ടെന്ന് കരുതുന്ന കോമ്പന്‍സേഷന്‍ ഏക്‌സ്പേര്‍ട്ടുകളുമുണ്ട്.

ഓരോ കമ്പനിയും തങ്ങളുടെ കമ്പനിയിലെ ടോപ് പെര്‍ഫോര്‍മറെ കണ്ടെത്തുവാന്‍ ഇപ്പോള്‍ മറ്റു ചില മാനദണ്ഡങ്ങളാണ് ഉപയോഗിയ്ക്കുന്നത് . നിഷ് സ്‌കില്ലുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിയ്ക്കാറുണ്ട്. ( എന്തെങ്കിലും സവിശേഷ കഴിവുകള്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണ്ടെങ്കില്‍ അവയെ ആണ് പൊതുവില്‍ നിഷ് സ്‌കില്ലുകള്‍ എന്ന് പറയുന്നത്). ഒരു ഉദ്യോഗാര്‍ത്ഥിയുടെ അന്തര്‍ലീനമായ കഴിവ്, ആ വ്യക്തിയെ ഏല്പിയ്ക്കാവുന്ന ഉത്തരവാദിത്തങ്ങള്‍, അയാളുടെ പൊതുവിലുള്ള വ്യക്തിത്വം എന്നിവ എല്ലാം മാനദണ്ഡമാക്കാറുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (4 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends